Monday, 19 June 2017

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തെ അറിയിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമം സിനിമയാണെന്ന തിരിച്ചറിവാണ് പലസ്തീനിയന്‍ സിനിമയിലേക്ക് കൂടുതല്‍ സ്ത്രീ സംവിധായകരെ ആകര്‍ഷിച്ചത്. പുരുഷാധിപത്യ സിനിമാലോകത്ത് കാണാന്‍ കഴിയാത്ത വ്യത്യസ്ഥമായ വീക്ഷണ കോണുകളിലൂടെ വസ്തുതകളെ സമീപിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീ കൂടുതല്‍ സ്വതന്ത്രയാണെന്നുള്ളത് പൊള്ളയായ വാദമാണ്. അതിന് ഉത്തമോദാഹരണമാണ് ഹോളിവുഡിലെ നാമമാത്രമായ സ്ത്രീ സാന്നിധ്യം. അഞ്ചു പതിറ്റാണ്ടിലേറെയായി യുദ്ധം നടക്കുന്ന പലസ്തീനിലെ സിനിമാ വ്യവസായത്തില്‍ 50 ശതമാവും സ്ത്രീ സംവിധായകരാണ്.

കൃത്യമായ രാജ്യാതിര്‍ത്തി ഇല്ലാത്തതിനാല്‍ പലസ്തീന്‍ എന്ന ത് ഇന്നൊരു  ദേശീയ സ്വത്വത്തെക്കാള്‍  സാംസ്‌കാരിക സ്വത്വമാണ്. പലസ്തീനിയന്‍ പുതുതലമുറ സ്വന്തം രാജ്യത്തും വിദേശ രാജ്യങ്ങളിലും അഭയാര്‍ഥികളായാണ് ജീവിക്കുത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിപ്പോയ ജനങ്ങളെ ഒരുമിപ്പിക്കുന്നത് പലസ്തീന്‍ എ വികാരമാണ്. സാമ്രാജ്യത്വ ശക്തികള്‍ മറ്റു രാജ്യങ്ങളില്‍ കോളനികള്‍ സ്ഥാപിച്ചതുപോലെയാണ് പാശ്ചാത്യരായ ജൂതര്‍ പലസ്തീന്‍ പിടിച്ചടക്കിയത്. തോക്കുകളെയും മിസൈലുകളെയും പേടിക്കാതെ മനുഷ്യന് ഉറങ്ങാന്‍ കഴിയു ഒരു ലോകമാണുണ്ടാകേണ്ടത്.
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം മാത്രമല്ല അവരുടെ ചെറുത്തുനില്‍പ്പും തന്റെ സിനിമയില്‍ പ്രതിപാദിക്കുന്നു. സാമ്പത്തികവിജയം നല്‍കുന്ന സിനിമയെക്കാള്‍ സാധാരണ മനുഷ്യരുടെ ജീവിതം പറയുന്ന  സിനിമ ചെയ്യാനാണ് ആഗ്രഹം. പലസ്തീന്‍ സിനിമകള്‍ ഇസ്രായേലി പ്രേക്ഷകര്‍ കാണേണ്ടത് ആവശ്യമാണ്, എങ്കില്‍ മാത്രമേ പലസ്തീന്‍ ജനതയോടുള്ള അവരുടെ സമീപനത്തില്‍ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കൂ. '3000 നൈറ്റ്' എന്ന ഫിക്ഷന്‍ സിനിമ തന്റെ ഡോക്യുമെന്ററികളുടെ തുടര്‍ച്ചയാണ്. ഫിക്ഷന്റെ സര്‍ഗപരമായ സാധ്യതകള്‍ പരീക്ഷിക്കാനാണ് '3000 നൈറ്റ്' ഒരു ഫീച്ചര്‍ ഫിലിമായി ചിത്രീകരിച്ചത്. നിഷ്ഠൂരമായ യാഥാര്‍ഥ്യങ്ങള്‍ കാവ്യാത്മക ശൈലിയിലാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡോക്യുമെന്ററി സംവിധായിക എന്ന നിലയിലുള്ള തന്റെ അനുഭവ പരിജ്ഞാനം ഈ ചിത്രത്തിന്റെ ഗവേഷണ ജോലികളില്‍ ഏറെ സഹായകമായി.

ലോകത്തിലെ ഏറ്റവും വലിയ തുറസ്സായ ജയിലാണ് ഗാസ. ഇസ്രായല്‍ അധിനിവേശ പലസ്തീനെ ഉപമിക്കാന്‍ ജയിലിനോളം മികച്ച ഉദാഹരണമില്ല. സ്വന്തം രാജ്യത്ത് ഇസ്രായലി അടിമയായി ജീവിക്കുന്നവരാണ് പലസ്തീനികള്‍. അടിച്ചമര്‍ത്തലുകള്‍ക്ക് ലോകത്ത് എവിടെയും ഒരേ ഭാഷയാണ്. പലസ്തീനിനോടുള്ള ലോകജനതയുടെ കാഴ്ചപ്പാടില്‍ വ്യത്യാസം വരുത്തുവാന്‍ ചലച്ചിത്രങ്ങളും ചലച്ചിത്രമേളകളും ഏറെ സഹായകമായെ് അവര്‍ പറഞ്ഞു.

പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ച് ഫിലിം മേക്കേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗത്തില്‍ മായ് മസ്ത്രിയുടെ അഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

ഇന്ത്യന്‍ സിനിമ നിര്‍ജീവമാണ്: വിപിന്‍ വിജയ്

കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാകാതെ ഇന്ത്യന്‍ സിനിമ നിര്‍ജീവമായിരിക്കുന്നുവെന്ന്  സംവിധായകന്‍ വിപിന്‍ വിജയ് പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് നിള തിയേറ്ററില്‍ നടന്ന  ഇന്‍ കോൺവര്‍സേഷനില്‍ സിനിമാ നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഇപ്പോള്‍ ചിത്രീകരിക്കപ്പെടുന്നത് നോ ഫിക്ഷന്‍ സിനിമകളാണ്. പല കാലഘട്ടങ്ങളിലായി ലോകസിനിമയിലുണ്ടായ പരീക്ഷണങ്ങളും ചലനങ്ങളും ഇന്ത്യന്‍ സിനിമയില്‍ പ്രതിഫലിച്ചിട്ടില്ല. യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം സഞ്ചരിക്കുന്നതാവണം സിനിമ. ഇന്ത്യന്‍ ജനത ഒരേസമയം പുരോഗമനവാദികളും യാഥാസ്ഥിതികരുമാണ്. ഈ ചിന്താരീതിയുടെ പ്രതിഫലനം സിനിമയിലും കാണാം.
ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന സാംസ്‌കാരിക ജീര്‍ണതയുടെ ഫലമായാണ് ചിത്രങ്ങള്‍ നിരോധിക്കപ്പെടുന്നത്. നൂതനമായ ആശയസമ്പാദന രീതിയിലൂടെ മാത്രമേ രാഷ്ട്രീയ സെന്‍സര്‍ഷിപ്പുകളെ പ്രതിരോധിക്കാന്‍ സാധിക്കൂ.

ഇന്ത്യയിലെ മറ്റേതൊരു സാങ്കേതികവിദ്യയെപ്പോലെയും കൊളോണിയല്‍ ഇറക്കുമതിയാണ് സിനിമ. ഡിജിറ്റല്‍ ടെക്‌നോളജിയുടെ കാലത്ത് ഷൂട്ട് ചെയ്യാതെ തന്നെ സിനിമയെടുക്കാം എന്ന  സ്ഥിതിയാണ്. ദൃശ്യങ്ങളുടെ അതിപ്രസരിപ്പാണ് ഡജിറ്റല്‍ യുഗത്തിലെ സിനിമ. സാങ്കേതികവിദ്യയല്ല സിനിമയെ നിയന്ത്രിക്കപ്പെടേണ്ടത്. സിനിമയെക്കാളെറെ പ്രേക്ഷകന്‍ അതിന്റെ സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നല്‍കുന്ന  ഒരു സംസ്‌കാരമാണ് ഡിജിറ്റല്‍ യുഗം വളര്‍ത്തിയെടുത്തിരിക്കുത്. ഫിലിം സ്‌കൂളുകള്‍ പോളിടെക്‌നിക്കുകളായി ചുരുക്കപ്പെട്ടി രിക്കുന്നു . സിനിമയല്ല, അതിലെ ടെക്‌നോളജി മാത്രമാണ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പഠിപ്പിക്കുന്നത്. സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും കൊല്‍ക്കത്ത നഗരവും തന്റെ സിനിമാ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെും അദ്ദേഹം പറഞ്ഞു.

ചലച്ചിത്രമേളയുടെ ജൂറി അംഗം കൂടിയായ വിപിന്‍ വിജയുടെ എട്ട് സിനിമകളാണ് ഫിലിം മേക്കേഴ്‌സ് ഇന്‍ ഫോക്കസ് എന്ന വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

വിം വെന്റേഴ്‌സിന്റെ 'റൂം നമ്പര്‍ 666' ഇന്ന് പ്രദര്‍ശിപ്പിക്കും

1993 ലെ കാന്‍ ചലച്ചിത്രമേളയുടെ സമയത്ത് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്ന് 'റൂം നമ്പര്‍ 666' ല്‍ വിം വെന്റേഴ്‌സിന്റെ ആവശ്യപ്രകാരം ഒത്തുകൂടിയ സംവിധായകരോട് കാമറയുടെ കണ്ണുകള്‍ തുറുന്നു വെച്ച് സിനിമയുടെ ഭാവി എന്താകുമെന്ന് ചോദിക്കുകയും അതിന് അവര്‍ നല്‍കുന്ന ഉത്തരങ്ങളുമാണ് ഇന്ന് ചലച്ചിത്രാചാര്യനെ ആദരിക്കുന്ന  വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന വിം വെന്റേഴ്‌സിന്റെ 'റൂം നമ്പര്‍ 666' എ ചിത്രം.
 ലാറ്റിന്‍ അമേരിക്കയില്‍ നിുള്ള ആറ്  അനിമേഷന്‍ ചിത്രങ്ങള്‍ ഇുണ്ട്. ഗൈഡാ, ബൊഗോ' മി കഫ്ക, ബ്ലാക്ക് ഡോള്‍, ദ സാഡ്  ഹവുസ്, ഫ്‌ളക്‌സോസ്, നൈറ്റ്  എന്നീ അനിമേഷന്‍ സിനിമകളാണ് ലാറ്റിനമേരിക്കയില്‍ നി് പ്രദര്‍ശനത്തിനുള്ളത്. ലാറ്റിനമേരിക്കന്‍ ജീവിതങ്ങളുടെ വ്യത്യസ്തകള്‍ അനിമേറ്റ് ചെയ്യുന്ന ഈ വിഭാഗം ഇന്നത്തെ പ്രധാന ആകര്‍ഷണമാണ്.

സംഭാഷണങ്ങള്‍ ഇല്ലാതെ ദൃശ്യങ്ങളിലൂടെ കഥ പറയു 'ദ ലോസ്റ്റ് ബോട്ട് ' എന്ന  ചിത്രം അനിമേഷന്‍ വിഭാഗത്തിലാണ് മത്സരിക്കുന്നത്. മനുഷ്യരും റോബോട്ടുകളും സഹവര്‍ത്തിക്കുന്ന വിദൂരഭാവി പശ്ചാത്തലമാക്കിയ ചിത്രം വിഡ്ഡിയായ ഒരു കൊച്ചു റോബോട്ടിന്റെ സാഹസികാന്വേഷണങ്ങളാണ് പറയുന്നത്. ഷോര്‍ട് ഫിക്ഷന്‍, ഷോര്‍ട് ഡോക്യുമെന്ററി, ലോങ്ങ് ഡോക്യുമെന്ററി വിഭാഗങ്ങളില്‍ എട്ട് ചിത്രങ്ങള്‍ മത്സരത്തിനുണ്ട്.

ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പലസ്തീനിയന്‍ സംവിധായിക മയി മസ്രിയുടെ ചില്‍ഡ്രന്‍ ഓഫ് ഷെറ്റീല, മലയാളി സംവിധായകന്‍ വിപിന്‍ വിജയ് യുടെ 'ബ്രോക്കൺ  ഗ്ലാസ്' ടോ ഫിലും, ഹവാമഹല്‍' എന്നീ ചിത്രങ്ങളുണ്ടായിരിക്കും. അന്തര്‍ദേശിയ വിഭാഗത്തില്‍ ഏഴ് സിനിമകളും ഇന്ന് പ്രദര്‍ശിപ്പിക്കും. ഉച്ചക്ക് രണ്ടു മണിക്ക് നിളാ തീയേറ്ററില്‍ ഡോക്യുമെന്ററി സംവിധാനത്തെ ക്കുറിച്ചുള്ള ആസ്‌ട്രേലിയന്‍ സംവിധായകന്‍ ആന്‍ഡ്രൂ വയല്‍ നയിക്കുന്ന ക്ലാസ് ഉണ്ടാകും. മേളയുടെ സമാപന സമ്മേളനം കൈരളി തിയേറ്ററില്‍ വൈകുന്നേരം  ആറു മണിക്ക്.

യുവത്വത്തിന്റെ മേളയ്ക്ക് ഇന്ന് തിരശ്ശീലവീഴും

യുവജനങ്ങളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇ് തിരശ്ശീലവീഴും. സാംസ്‌കാരിക വൈവിധ്യങ്ങളുടെ ദൃശ്യാനുഭവങ്ങള്‍ യുവതലമുറയുടെ കാഴ്ചാനുഭവത്തില്‍ പുതിയ ഭാവമണ്ഡലങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ ചിത്രങ്ങളായിരുന്നു മേളയുടെ സവിശേഷത.

വൈകിട്ട് ആറിന് കൈരളി തിയറ്ററില്‍ നടക്കുന്ന  സമാപനചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായിരിക്കും. ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആണ് മുഖ്യാതിഥി. ചലച്ചിത്രസംവിധായകന്‍ കെ.പി കുമാരനെ ചടങ്ങില്‍ ആദരിക്കും. കോര്‍പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാംസ്‌കാരിക വകുപ്പ് സെക്ര'റി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്ര'റി മഹേഷ് പഞ്ചു എന്നിവര്‍ സന്നിഹിതരായിരിക്കും. ചടങ്ങില്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.

ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ലോങ്ങ് ഡോക്യുമെന്ററി, മികച്ച ഷോര്‍ട്ട്  ഡോക്യുമെന്ററി എന്നിവയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുത്. 40 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ളവ ലോങ്ങ് ഡോക്യൂമെന്ററിയും അതില്‍ കുറഞ്ഞവ ഷോര്‍ട്ട് വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോങ്ങ് ഡോക്യൂമെന്ററിക്ക് ഒരു ലക്ഷം രൂപയും ഷോര്‍ട്ട് ഡോക്യൂമെന്ററിക്ക് 50,000 രൂപയുമാണ് സമ്മാനം. മികച്ച ഒന്നാമത്തെ ഹ്രസ്വ ചിത്രത്തിന് 50,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 25,000  രൂപയുമാണ് സമ്മാനമായി ലഭിക്കുക. മികച്ച അനിമേഷന്‍ ചിത്രത്തിന് 25,000  രൂപയും ക്യാമ്പസ് ഷോര്‍ട്ട് ഫിക്ഷന് 20,000 രൂപയും ലഭിക്കും. പ്രശസ്ത ഛായാഗ്രാഹകന്‍ നവ്‌റോസ് കോട്രാക്ടര്‍ സംഭാവന ചെയ്യുന്ന മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരവും പട്ടികയിലുണ്ട്. 15,000 രൂപയാണ് സമ്മാനത്തുക. സമാപനച്ചടങ്ങിനു ശേഷം അവാര്‍ഡ് നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ജൂ 16 മുതല്‍  20 വരെ കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി നട മേളയില്‍ വിവിധ ഭാഗങ്ങളിലായി 210 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മേളയില്‍ ഉദ്ഘാടന ചിത്രങ്ങളായി അമേരിക്കന്‍ ഡോക്യുമെന്ററി 'ലൈഫ്, ആനിമേറ്റഡും' ബംഗാളി ഹ്രസ്വചിത്രമായ 'സഖിസോണ'യും പ്രദര്‍ശിപ്പിച്ചു. മത്സരവിഭാഗത്തില്‍ അനിമേഷന്‍, ക്യാമ്പസ് ഫിലിം, ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായി 77 ചിത്രങ്ങളുണ്ടായിരുന്നു

ചലച്ചിത്രാചാര്യനെ ആദരിക്കുന്ന വിഭാഗത്തില്‍ പ്രമുഖ ജര്‍മന്‍ സംവിധായകന്‍ വിം വെന്‍ഡേഴ്‌സിന്റെ ചിത്രങ്ങള്‍ ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പലസ്തീനിയന്‍ സംവിധായിക മയി മസ്രി,  വിപിന്‍ വിജയ് എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. മലയാളത്തിലെ സമാന്തര സിനിമക്ക് ശക്തമായ അടിത്തറ പാകിയ കെ.ജി. ജോര്‍ജിന്റെ ജീവിതം ചിത്രീകരിച്ച '81/2 ഇന്റര്‍ ക'്‌സ്: ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ.ജി. ജോര്‍ജ് എ ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനം നടന്നു. പ്രശസ്ത ചലച്ചിത്രകരനായ അന്തരിച്ച ചലം ബെൂര്‍ക്കറിനെ സംവിധായകനായ ആര്‍.പി. അമുദന്‍ അനുസ്മരിച്ചു. ചലം ബൂര്‍ക്കറുടെ പ്രശസ്ത ചിത്രമായ ചില്‍ഡ്രന്‍ ഓഫ് മിനി ജപ്പാനും പ്രദര്‍ശിപ്പിച്ചു.

പ്രശസ്ത കലാനിരൂപകനും തിരക്കഥാകൃത്തുമായ ജോ ബര്‍ഗര്‍ക്കും മേള സ്മരണാഞ്ജലി അര്‍പ്പിച്ചു. ഛായാഗ്രാഹകന്‍ രഞ്ജന്‍ പാലിതിന്റെ ഛായാഗ്രഹണ ശില്‍പശാലയും ഓസ്‌ട്രേലിയന്‍ സംവിധായകന്‍ ആന്‍ട്രൂ വെയിലിന്റെ ഡോക്യുമെന്ററി നിര്‍മാണത്തെക്കുറിച്ചുള്ള സെമിനാറും ഉണ്ടായിരുു.
ശബ്ദത്തിലൂടെ മാത്രം സംവദിക്കുന്ന  സൗണ്ട്‌ഫൈല്‍സ് ആയിരുന്നു മേളയുടെ മറ്റൊരു ആകര്‍ഷണം. പ്രവാസി മലയാളികളുടെ ജീവിതം പകര്‍ത്തിയ മൈഗ്രന്റ് ബോഡീസ്, നേറ്റീവ് ഹാര്‍ട്ട്സ്, വിയ ഹ്രസ്വ ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ സിനിമകള്‍ ഉള്‍പ്പെടു വിയ ഷോര്‍ട്ട്സ്, ലാറ്റിനമേരിക്കന്‍ അനിമേഷന്‍ ചിത്രങ്ങള്‍ എീ വിഭാഗങ്ങള്‍ പ്രത്യേക ശ്രദ്ധ നേടി.

ഇന്‍ കോവര്‍സേഷന്‍, മീറ്റ് ദി പ്രസ്സ്, ഫെയ് ടു ഫെയ്‌സ് എീ പരിപാടികള്‍ മേളയോടനുബന്ധിച്ച് നടു. അസിമ മ്യൂസിക് ബാന്‍ഡ്, പിണി ഗായിക പുഷ്പവതിയുടെ സംഗീത സന്ധ്യ ആസ്വാദകര്‍ക്ക് ഓര്‍മയില്‍ സൂക്ഷിക്കാവു അനുഭവമായി മാറി. ശ്രീമതി അനുജ ഘോസാല്‍ക്കറിന്റെ ഡോക്യുമെന്ററി തിയറ്റര്‍ പെര്‍ഫോമന്‍സ് എന്നിവ മേളയുടെ ഭാഗമായി നടന്നു.

പ്രശസ്ത സംവിധായികയും പ്രൊഡ്യൂസറുമായ റിതു സരിന്‍, മലയാളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, പ്രോഗ്രാമറും ഫെസ്റ്റിവെല്‍ കോര്‍ഡിനേറ്ററുമായ കാര്‍ലോ ലോസ്ച് എന്നിവര്‍ കഥാവിഭാഗം ജൂറിയും ഓസ്‌ട്രേലിയന്‍ സംവിധായകനായ ആന്‍ഡ്രൂ വെയല്‍, ഡോക്യുമെന്ററി സംവിധായികയായ റെജുല ഷാ, മലയാളി സംവിധായകന്‍ വിപിന്‍ വിജയ് എന്നിവരുമാണ് ഡോക്യുമെന്ററി വിഭാഗം ജൂറി അംഗങ്ങള്‍.

JUNE 19TH PHOTOS


















Sunday, 18 June 2017

ആശയങ്ങള്‍ പങ്കുവെയ്ക്കാവുന്ന ശക്തമായ മാധ്യമമാണ് സിനിമ: സുപ്രിയോ സെന്‍

ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാവുന്ന ഏറ്റവും ശക്തമായ മാധ്യമമാണ് സിനിമയെന്ന്  ഔവര്‍ ഗ്രാന്റ്‌പേരന്റ്‌സ് ഹോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുപ്രിയോ സെന്‍ അഭിപ്രായപ്പെട്ടു. പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ച് നടത്തിയ ഓപ്പൺ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനം കുടുംബന്ധങ്ങളില്‍ വരുത്തുന്ന വൈകാരികവും ദേശീയവുമായ പ്രശ്‌നങ്ങളാണ് തന്റെ സിനിമയിലൂടെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അരികുവത്കരിക്കപ്പെടുന്ന  ആദിവാസി ദളിത് ജീവിതങ്ങളും സമൂഹം നിസ്സാരവത്കരിച്ചു കാണുന്ന  അവരുടെ മരണവുമാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്ന് കുടചൂടുന്നവര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജയ്കുമാര്‍ മലപ്പുറത്തട്ടില്‍. നമ്മുടെയെല്ലാം തീന്‍മേശയിലേക്കെത്തുന്ന ഉപ്പ് നമുക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ അതിനു പിന്നില്‍ പണിയെടുത്ത് വിയര്‍പ്പൊഴുക്കുന്ന തൊഴിലാളികളെ നാം ശ്രദ്ധിക്കാറില്ലെന്നും  അത്തരത്തില്‍ ജോലിചെയ്യുന്ന  മൂന്ന് ഉപ്പുതൊഴിലാളികളുടെ ജീവിതം സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് താന്‍ ശ്രമിച്ചതെന്നും സര്‍വേ നമ്പര്‍ സീറോയുടെ സംവിധായിക പ്രിയ തൂവശ്ശേരി അഭിപ്രായപ്പെട്ടു. '1984 വെന്‍ ദി സൺ ഡിഡിന്റ് റൈസി'ന്റെ സംവിധായിക റ്റീന കൗറും പങ്കെടുത്തു.

ആശയവിനിമയത്തിന് സമയദൈര്‍ഘ്യം പ്രശ്‌നമല്ല

കുറഞ്ഞ സമയത്തിനുള്ളില്‍ പോലും ഒരാശയം വിനിമയം ചെയ്യാന്‍ ഹ്രസ്വചിത്രങ്ങള്‍ക്ക് കഴിയുമെന്ന്   ഡ്രോപ് എന്ന  ചിത്രത്തിന്റെ സംവിധായിക അപര്‍ണ്ണ എം.ജി. പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ച് നടന്ന  പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു  അവര്‍. ഒരുനിമിഷം മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം താന്‍ നിര്‍മിച്ചിട്ടുണ്ടെന്നും  ഹ്രസ്വചിത്ര സംവിധായിക എന്നറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുതെന്നും  പറഞ്ഞ അവര്‍ ഫീച്ചര്‍ ഫിലിമുകള്‍ തന്റെ തട്ടകമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഭിന്നലിംഗക്കാരെക്കുറിച്ചുള്ള ഭയവും പിന്നീട് അവരെപ്പറ്റി കൂടുതല്‍ അറിഞ്ഞപ്പോള്‍ ഉണ്ടായ അനുഭാവവും തേടല്‍ എന്ന  ചിത്രത്തിന്റെ സംവിധായകനായ മോനച്ചന്‍ പങ്കുവച്ചു. സിനിമ എന്ന കലയോടുള്ള അഭിനിവേശമാണ് ഒരു ഭിന്നശേഷിക്കാരനായിട്ടും സംവിധായകനാവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്  വീല്‍സ് ടു റീല്‍സ് എ ചിത്രത്തിന്റെ സംവിധായകന്‍ ഡോ. സിജു വിജയന്‍ അഭിപ്രായപ്പെട്ടു.

10 th IDSFFK Schedule for 19th June 2017

KAIRALI THEATRE

9:30

Competition animation

LIGHT: Dir: Achuth Giri/3 min
SHAVE OFF: Dir: Arithra Majumdar/3 min
THE CORPORATE CULTURE: Dir: Udhayan R M, Raj Narayanan/ 3 min
IN PIECES: Dir: Kaushik Mandal, Deepshikha Kapoor/5min

 

Competition Short Documentary

  THE JOURNEY TO HER: Dir: Abhijith Pulparambath/28min
 THE POET WHO STORMED EMBER INTO HIS LIBBRETTO: Dir: Farook Abdul Rahiman/31 min

Competition Short Fiction

IN BETWEEN; Dir: Sameer P/34 MIN

11: 30 AM

Competition Short Fiction

DAYS OF AUTUMN: Dir: Mukul Haloi/13 min

Competition Long Documentary

Soz-A Ballad of Maladies: Dir: Tushar Madhav and Sarvnik Kaur/85min

 3 PM

 Competition Short Fiction

1869: Dir: Pranav Harihar Sharma/25 min
SEX WITH A MONK AND OTHER STORIES: Dir: Sounak Kar /31min

Competition Long Documentary

WITH THE RIVER FLOWING: Dir: Torsha Banerjee/63min

6:00PM

Competition Short Fiction

LET SOME CLOUDS FLOAT IN: Dir: Mayuresh Gotkhindikar/28 min
BARREN SPACES: Dir: Gita Upmale/24min
 A MOMENT: Dir: Rohit James/40 min

Competition Long Documentary

THEATRE OF THE EARTH: Dir: Oinam Doren /52min

NILA

9:45 AM

Focus long Documentary

EARTH CRUSADER:Dir/; Shabnam Sukhdev/55min

 International

DIL LEYLA: Dir: Asli Ozarslan/71

12 PM

TRIBUTE TO JOHN BERGER

THE SEASON IN QUINCY: FOUR PORTRAITS OF JOHN BERGER:Dir: Colin MacCabe, Christopher Roth,Tida Swinton, Bartek Dziadosz/89min

2.00 PM

In Conversation with Vipin Vijay


3:30 PM

To be announced


6:30

International

ARIDAI:Dir: Igor Luna/8 min
LIFTER: Dir: Fedor Selkin/12min
LITTLE SAMUEL: Dir: Hermanos Rico/Spain/12’2017
Night of brass/Nacht van de Fanfare Dir: Anna van keimpema/Netherlands/15’2016
Veni Vidi,Fugi-I came,I saw, I fled Dir:Robert Eugen Popa/Romania/31’2016

9.00 PM

International

The Silence of the Sky: Dir:Jubrail Abubaker Rahman/2min
SON OF KALI: Dir: Amit Agarwal/17 min

MAESTRO: WIM WENDERS

TOKYO-GA: Dir: Wim Wenders/92 min

SREE

10 AM

SHORT FILM

Afternoon Clouds: Dir; Priyal Kapadiya/13min

International

Space With Memory:  Dir: Luz Arnao,Bertha Reco De Torres/15min
Mostly sunny: Dir:Dilip Mehtha/84

12.15 PM

Animation Films From Latin America

Pasta: Dir:tomas Wells/9min
La Noria: Dir: Karla Castaneda/10min
Putos: Dir: Patricia Gualpa/9 min

International

The Letters: Dir: Pablo Chavarria /77min

3.15 PM

Filmmaker in Focus: Vipin Vijay

A Flowering Tree: Dir: Vipin Vijay/60min
Video Game: Dir: Vipin Vijay/30min


6.15 PM

Filmmaker in Focus: Mai Masri

Frontiers of Dreams and Fears: Dir: Mai Masri/56min
Q and A with Filmmaker

8.00 PM

International

The Streets are ours: Two Lives Cross in Karachi: Dir: Michelle Fiordaliso/17min
Leaving: Dir: Pape  Bouname Lopy, Christophe Rolin, Marc Recchia/26 min
War memorial: Dir: Steve Hawley/27min

12.00 PM

Press Meet   : At Press Club

5.00 PM

Open Forum: At Kairali Portico

8.00 PM

Lady Anandi –a Documentary Theatre Performance  : Smt.Anuja Ghosalkar 



കലാകാരന്മാരെ കാല്പനികവത്കരിക്കാതെ അവരെ ആദരിക്കുക: ആര്‍.പി. അമുതന്‍

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ആര്‍.പി അമുതന്‍ അഭ്രപാളികളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ചലാം ബെന്നൂര്‍ക്കര്‍ക്ക് ആദരവര്‍പ്പിച്ചു. പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയോടനുബന്ധിച്ച് ട്രിബ്യുട്ട് വിഭാഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാരെ ആദരിക്കുന്നതിനു പകരം അവരെ കാല്പനികവത്കരിക്കുന്ന യുവതലമുറയുടെ പ്രവണതയെ അദ്ദേഹം വിമര്‍ശിച്ചു. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ജോണ്‍ അബ്രഹാമിന്റെ ലഹരിയ്ക്ക് അടിമപ്പെട്ട ജീവിതമാണ്. ജോണ്‍ എബ്രഹാമിനെ കാല്പനികവല്‍ക്കരിക്കുന്നത് നിര്‍ത്തണമെന്നും ഒരു കലാകാരനെന്ന പേരില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തകാലത്ത് നിര്യാതനായ കേരള ചലച്ചിത്ര അക്കാദമിയിലെ നിറസാന്നിദ്ധ്യമായിരുന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ ഷിജിനാഥിന്റെ മരണവും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി.

ചലാമിന്റെ ഏറ്റവും പ്രശസ്തമായ 1990 ലെ ഡോക്യൂമെന്ററി  'കുട്ടി  ജപ്പാനിന്‍  കുഴന്തൈകള്‍' (ഇവശഹറൃലി ീള ങശിശഖമുമി) എന്ന ചിത്രമാണ് അദ്ദേഹത്തിനുള്ള ആദരസൂചകമായി പ്രദര്‍ശിപ്പിച്ചത്.  തമിഴ്‌നാട്ടിലെ ശിവകാശി എന്ന ചെറു പട്ടണത്തിലെ പടക്കനിര്‍മ്മാണ തൊഴിലാളികളായ കുട്ടികളുടെ കഥയാണ് കുട്ടി  ജപ്പാനിന്‍  കുഴന്തൈകളുടെ ഇതിവൃത്തം. സാധ്യമായ എല്ലായിടങ്ങളിലും പ്രദര്‍ശിപ്പിച്ച് ചിത്രത്തിന്റെ സന്ദേശം പരമാവധി ആളുകളില്‍ എത്തിക്കണം എന്ന തന്റെ ആഗ്രഹവും അദ്ദേഹം മറച്ചു വച്ചില്ല. ''ഒരു ഡോക്യുമെന്ററി സംവിധായകന്‍ എന്ന നിലയില്‍ ദക്ഷിണേന്ത്യയിലെ തീയേറ്ററുകളില്‍ വീണ്ടും വീണ്ടും ഈ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. ശ്ക്തമായ സന്ദേശമടങ്ങിയ ഈ ചിത്രം യുവതലമുറ കണ്ടിരിക്കേണ്ടതാണ്'', ്അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച ആര്‍.വി രമണിയും ചലാമിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വേദിയില്‍ പങ്കു വെച്ചു.

ഛായാഗ്രഹണകലയിലെ റൊമാന്റിക് യുഗം അവസാനിച്ചു: രഞ്ജന്‍ പാലിത്

ഫിലിം ഉപയോഗിച്ച് ചിത്രം പകര്‍ത്തുന്ന സമയത്തായിരുന്നു ഛായാഗ്രഹണ കലയിലെ റൊമാന്റിക് കാലഘട്ടമെന്നും ഡിജിറ്റല്‍ യുഗത്തോടെ അത് അവസാനിച്ചുവെന്നും പ്രശസ്ത ഛായാഗ്രാഹകന്‍  രഞ്ജന്‍ പാലിത്. പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ ഭാഗമായി ഹോട്ടല്‍ ഹൊറൈസണില്‍ വച്ച് നടത്തിയ ശില്പശാലയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

എല്ലാവരും മാസ്റ്റേഴ്‌സ് ആണെന്നും തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും രഞ്ജന്‍ പാലിത് പറഞ്ഞു. ക്യാമറ കയ്യിലെടുത്തു ഷൂട്ട് ചെയ്യുമ്പോള്‍ സ്വന്തം ചലനങ്ങളില്‍ തനിക്ക് പൂര്‍ണ നിയന്ത്രണം ലഭിക്കുന്നവെന്നും യന്ത്രങ്ങളില്‍ അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പങ്കെടുത്തവര്‍ക്ക് സംവദിക്കാന്‍ അവസരം നല്‍കുന്ന ഒരു ചോദ്യത്തോടെയാണ് അദ്ദേഹം ക്ലാസ് തുടങ്ങിയത്.  പ്രേക്ഷകരില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ക്ക് നര്‍മ്മം നിറഞ്ഞ ഭാഷയില്‍ അദ്ദേഹം  മറുപടി നല്‍കി. ലൈറ്റ്, ഫ്രെയിം, ഫോക്കസ് എന്നീ മൂന്ന് ഘടകങ്ങളാണ് ഛായാഗ്രഹണകലയുടെ അടിസ്ഥാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഥയുടെ ഘടന, കഥാപാത്രത്തിന്റെ മാനസികാവസ്ഥ, സംവിധായകന്റെ കാഴ്ചപ്പാട് എന്നിവ പ്രേക്ഷകന് അനുഭവപ്പെടുത്തുന്നത് ഛായാഗ്രഹണ കലയിലൂടെയാണെന്നും ഒരു ഛായാഗ്രാഹകന്‍ കഥാപാത്രത്തെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മൂണ്‍ ലൈറ്റ് ഫോട്ടോഗ്രാഫിയില്‍ അധിഷ്ഠിതമാക്കി നിര്‍മിച്ച  സെന്‍സ് ഫ്രം ഓര്‍ഫന്‍, അന്ധനായ ബാവുള്‍ ഗായകന്റെ ജീവിതം കാണിച്ചു തരുന്ന അബക് ജായെ ഹെരെ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഛായാഗ്രാഹകന്‍ സണ്ണി ജോസഫ് സ്വാഗതം പറഞ്ഞ ശില്പശാല രഞ്ജന്‍ പാലിതിന്റെ ഗിറ്റാര്‍ സംഗീതത്താലും പ്രേക്ഷക  പങ്കാളിത്തം കൊണ്ടും സമ്പന്നമായി.

10th IDSFFK- Romantic era of cinematography has ended: Ranjan Palit

Romantic era of cinematography is over now it is the era digital medium says the esteemed  cinematographer, director and musician Ranjan Palit. He also denotes that earlier the camera man had the freedom to control his movement now it is limited. He shared this view during the workshop was conducted by the Kerala State Chalachitra Academy as a part of the 10th  International Documentary and Short Film Festival of Kerala which gave all the film enthusiasts a new source of inspiration and motivation. This workshop was a true eye-opener focusing on the importance of the camera in the visual art form. He introduced a new technique Moonlight which creates a new magical world where everything like shadows, emotions, expressions and even nature undergo a magnificent transformation. He also stated that he scripts his own movement while filming. He further opined that everyone is a master and he is just sharing his experience. He started his class in a rather unorthodox way by quizzing the audience and also by singing a song in order to state his point.

He added that light, frame and focus are the three basic components of cinematography and the camera should create its own sound. He added “Cinematographer has the great power of being able to control what the audience sees and what the audience focuses on”. Scenes from “Orphan”, the film that uses techniques that make use of natural moon light, “Abak Jaye Here” a documentary based on the life of Blind Baul Singers was screened during the class. He undertook all the doubts of the audience and replied with a sense of humour mixed with it. The master class which was conducted from 10:30 am in Hotel Horizon started off with an introductory session by the famous cinematographer Sunny Joseph was filled with the active participation of audience and with the mesmerising guitar music of Ranjan Palit.

JUNE 18TH PHOTOS












ചലച്ചിത്രലോകത്തെ ആചാര്യന്മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് മേളയുടെ മൂന്നാംദിനം

മലയാളത്തിലെ സമാന്തര സിനിമക്ക് ശക്തമായ അടിത്തറ പാകിയ കെ.ജി. ജോര്‍ജിന്റെ ജീവിതം പ്രേക്ഷകരിലെത്തിച്ചും പ്രശസ്ത ജര്‍മന്‍ സംവിധായകന്‍ വിം വെന്‍ഡേഴ്‌സിന് ആദരവര്‍പ്പിച്ചുമാണ് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയുടെ മൂന്നാംദിനം കടന്നുപോയത്.
എഴുപതുകളിലെയും എണ്‍പതുകളിലെയും കേരളീയ സമൂഹത്തിന്റെ അവസ്ഥാന്തരങ്ങളെ ആഴത്തില്‍ പ്രതിഫലിപ്പിച്ച സിനിമകളുടെ സംവിധായക കെ.ജി. ജോര്‍ജിന്റെ ജീവിതവും സംഭാവനകളും അവതരിപ്പിക്കുന്ന 8 1/2 ഇന്റര്‍കട്ട്‌സ് എന്ന ചിത്രമാണ് പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ലിജിന്‍ ജോസും ഷാഹിന കെ. റഫീക്കും ചേര്‍ന്നാണ് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ചലച്ചിത്രാചാര്യനെ ആദരിക്കുന്ന മാസ്‌ട്രോ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വിം വെന്‍ഡേഴ്‌സിന്റെ 'നോട്ട്ബുക്ക് ഓണ്‍ സിറ്റീസ് ആന്‍ഡ് ക്ലോത്ത്‌സ്' ആണ് മറ്റൊരു പ്രധാനചിത്രം. പ്രശസ്ത ചലച്ചിത്രകരനായ ചാലാം ബെന്നൂര്‍ക്കറിന് ആദരം അര്‍പ്പിയ്ക്കുന്നതിന്റെ ഭാഗമായി മേളയുടെ ഹോമേജ് വിഭാഗത്തില്‍ ചില്‍ഡ്രന്‍ ഓഫ് മിനി ജപ്പാനും പ്രദര്‍ശിപ്പിച്ചു.

മൈഗ്രന്റ് ബോഡീസ്, നേറ്റീവ് ഹാര്‍ട്ട്‌സ് എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഇന്‍സാന്‍, നസ്രിന്‍, ഇറ, ലൈഫ് ഓഫ് അജ്‌നബി, ജേര്‍ണി ബാക്ക്, സഫര്‍ എന്നീ ചിത്രങ്ങള്‍ പ്രവാസിമലയാളികുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു. വിയന്ന ഷോര്‍ട്ട്‌സ് ആയിരുന്നു മൂന്നാംദിനത്തിലെ മറ്റൊരു ആകര്‍ഷണം. വിയന്ന ഹ്രസ്വചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ ചിത്രങ്ങളില്‍ അഞ്ചെണ്ണമാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ലാറ്റിനമേരിക്കയില്‍ നിന്നുള്ള രണ്ട് അനിമേഷന്‍ ചിത്രങ്ങളും മൂന്നാംദിനം പ്രദര്‍ശിപ്പിച്ചു.
ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പലസ്തീന്‍ സംവിധായിക മായ് മസ്രീയുടെ 'ബെയ്‌റൂട്ട്  ഡയറീസ്: ട്രൂത്ത് ലൈസ് & വീഡിയോസ്', മലയാളി സംവിധായകന്‍ വിപിന്‍ വിജയുടെ 'ഭൂമിയില്‍ ചുവടുറച്ച്' എന്നിവയാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ മറ്റു ചിത്രങ്ങള്‍. ബെയ്‌റൂട്ട് മുന്‍ പ്രധാനമന്ത്രിയായിരുന്ന റഫീഖ് ഹരീരിയുടെ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഭരിതമായ കാലഘട്ടത്തില്‍ ബെയ്‌റൂട്ട് സിറ്റി സെന്ററില്‍ ജീവിക്കേണ്ടിവന്ന ഒരുകൂട്ടം ലബനീസ് വിദ്യാര്‍ത്ഥികളുടെ ജീവിതമാണ്  'ബെയ്‌റൂട്ട്  ഡയറീസ്: ട്രൂത്ത് ലൈസ് & വീഡിയോസ്'. മലയാളസിനിമയെ അന്താരാഷ്ട്രതലത്തില്‍  എത്തിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു വിപിന്‍  വിജയുടെ ഭൂമിയില്‍ ചുവടുറച്ച്.

കാമ്പസ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നാല് ചിത്രങ്ങളില്‍ ജയേഷ്‌ലാല്‍ കെ, ലിന്‍ഡ സൂസന്‍ മാത്യു, നസീര്‍ എം. സാബ് എന്നിവരുടെ കീടാണു എന്ന ചിത്രം നിരന്തരം കൈകഴുകുന്ന  പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. ശ്രീദേവി. ഡി സംവിധാനം ചെയ്ത ദ സീ വിതിന്‍ അസ് എന്ന ചിത്രം ആധുനിക കാലത്തെ വിഷാദമാണ് പ്രമേയമാക്കിയത്. മാനസികമായി തളര്‍ന്നവരോട് അനുതാപത്തോടെ പെരുമാറാന്‍ സമൂഹത്തില്‍ ആരും തയ്യാറാവുന്നില്ലെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം. കൃഷ്ണദേവ് മേനോന്റെ ഒരു കാര്യം ചോദിച്ചോട്ടെ എന്ന ചിത്രം പഴയ തലമുറയുടെ വിശ്വാസങ്ങളും അതെക്കുറിച്ച് പുതിയ തലമുറയ്ക്കുള്ള ജിജ്ഞാസയുമാണ് പങ്കുവെച്ചത്. അച്യുത് ഗിരി, ഗോകുല്‍ ബിനു എന്നിവര്‍ സംവിധാനം ചെയ്ത വേക്ക് അപ് സ്വന്തം സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും പക്ഷേ ആ സ്വപ്നത്തില്‍നിന്ന് മോചിതനാകാന്‍ കഴിയാത്ത ഒരു ചലച്ചിത്രാസ്വാദകന്റെ അവസ്ഥയാണ് വെളിപ്പെടുത്തിയത്.

എല്ലാ സായാഹ്നങ്ങളിലും ഒത്തുകൂടി തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന ന്യൂഡല്‍ഹിയിലെ വിധവാ കോളനിയിലെ സ്ത്രീകളെക്കുറിച്ചുള്ള കഥയായിരുന്നു കോമ്പറ്റീഷന്‍ ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ടീന കൗറിന്റെ 1984 വെന്‍ ദ സണ്‍ ഡിഡിന്റ് റൈസ്. ഇന്ത്യയിലെ അവസാന ഗണികമാരില്‍ ഒരാളും ഗായികയുമായ ബീഗം അക്തറിനെ കുറിച്ചുള്ള ഓര്‍മ്മകളിലൂടെ ക്യാമറ ചലിപ്പിക്കുകയാണ് ഡാന്‍ട്രിയല്‍ ഇന്‍ പ്രെയ്‌സ് ഓഫ് ദാറ്റ് ഏയ്ഞ്ചല്‍ ഫെയ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ നിര്‍മ്മല്‍ ചന്ദര്‍.

താഴെത്തട്ടില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രമേയമാക്കിയ ചിത്രങ്ങളായിരുന്നു ഷോര്‍ട്ട് ഡോക്യുമെന്ററി മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പ്രിയ തൂവശ്ശേരിയുടെ സര്‍വേ നമ്പര്‍ സീറോ, ആകാശ് ബസുമതാരി, അര്‍പ്പിത കതിയാര്‍, രാധിക അഗര്‍വാള്‍, രാജേന്ദ്ര ജാഥവ്, സൗരഭ് കുമാര്‍, സുജാത സര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ദ ഇറ്റിനെറന്റ്‌സ് എന്നിവ. വിഭജനത്തിന്റെ ഇരകളായി 1947 ല്‍ മുത്തച്ഛനും മുത്തശ്ശിയും ഉപേക്ഷിച്ചുപോയ വീടുതേടി രണ്ട് പേരക്കുട്ടികള്‍ നടത്തുന്ന യാത്രയാണ് ഔവര്‍ ഗ്രാന്റ്‌പേരന്റ്‌സ് ഹോം എന്ന ചിത്രം. വൈകാരികമായ യാത്രയിലൂടെ ദേശീയത, സ്വത്വം, വീട് എന്നിവ വിഭജനത്തിന്റെ ഇരകളുടെ പുതിയ തലമുറകള്‍ എങ്ങനെ കാണുന്നുവെന്ന് സുപ്രിയോ സെന്‍ സംവിധാനം ചെയ്ത ഈ ചിത്രം കാട്ടിത്തരുന്നു. കണ്ണിന്റെ കൃഷ്ണമണിയെ ബാധിക്കുന്ന കെരാറ്റോകോണസ് അസുഖമുള്ള ഒരു യുവാവ് മനോഹരമായ പര്‍വ്വതങ്ങളും താഴ്‌വരകളും നിറഞ്ഞ ഹിമാലയത്തിന്റെ കാഴ്ചയാണ് തന്റെ അസുഖത്തിനുള്ള മരുന്നെന്ന് തിരിച്ചറിയുകയും യാത്രയ്ക്കായി പുറപ്പെടുകയും ചെയ്യുന്നതാണ് ജോര്‍ജ്ജ് തെങ്ങുംമൂട്ടിലിന്റെ സിങ്കാലില ഇന്‍ ദ ഹിമാലയ എന്ന ചിത്രത്തിന്റെ പ്രമേയം. പ്രശസ്ത ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ ആന്തരികവും ബാഹ്യവുമായ ലോകത്തിലൂടെയുള്ള യാത്രയാണ് സുവേന്ദു ചാറ്റര്‍ജിയുടെ രഘു റായ്: ഹിയറിംഗ് ത്രോ ദ ഐസ് എന്ന പറഞ്ഞത്.

അനിമേഷന്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അഞ്ച് ചിത്രങ്ങളില്‍ മരണത്തോട് മല്ലിടുന്ന ഭൂമിയുടെ കഥ പറയുന്ന അഭിജിത് ശങ്കറിന്റെ 'ഹാര്‍വസ്റ്റ്', ഭൂമിയിലെ വിപത്തുകളെ മുഖാമുഖം കാണുന്ന നോക്കുകുത്തിയെ പരിചയപ്പെടുത്തുന്ന ഹരോള്‍ഡ് ആന്റണി പോള്‍സന്റെ 'ഗൊമോറ' എന്നീ ചിത്രങ്ങള്‍ പ്രകൃതിയിലേക്ക് മടങ്ങാനുള്ള സന്ദേശം നല്‍കുന്നതായിരുന്നു. കുടുംബബന്ധങ്ങളുടെ തീവ്രത വിളിച്ചോതുന്ന അങ്കിത പാണ്ഡെയുടെ ബിയോണ്ട് ക്രിംസണ്‍ ടൈസ്, മൃഗാങ്ക ബുയാന്റെ ഡൂഡില്‍ സ്റ്റോറി എന്നിവ അനിമേഷന്‍ മത്സരവിഭാഗത്തിലെ ശ്രദ്ധേയ ചിത്രങ്ങളായപ്പോള്‍, ലൈംഗികസ്വാതന്ത്ര്യത്തിന്റെ സങ്കീര്‍ണ്ണതകളിലേക്കാണ് അഭിഷേക് വര്‍മ്മയുടെ ദ ഫിഷ് കറി വിരല്‍ ചൂണ്ടിയത്. തന്റെ സ്വവര്‍ഗ്ഗാനുരാഗം പിതാവിനോട് തുറന്നുപറയുന്ന ലളിത് ഘോഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതമായിരുന്നു ഈ ചിത്രം.

ഷോര്‍ട്ട് ഫിക്ഷന്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആറ് ചിത്രങ്ങളില്‍ ധീരജ് ജിന്‍ഡലിന്റെ ദ സ്‌കൂള്‍ബാഗ് എന്ന ചിത്രം ഫാറൂഖ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി തന്റെ പിറന്നാളിന് പുതിയ സ്‌കൂള്‍ബാഗ് വേണമെന്ന് ആവശ്യപ്പെടുന്നതാണ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്ത കാമുകീകാമുകന്മാര്‍ക്കിടയിലെ സംഘര്‍ഷങ്ങളാണ് സ്മൃതിക പാണിഗ്രഹിയുടെ 'മൂവിംഗ് ഓണ്‍' പറഞ്ഞത്. കുടിയേറ്റക്കാരനായ ഒരു വൃദ്ധന്റെ ജീവിതമാണ് സന്ദീപ് ബാനര്‍ജിയുടെ ദ അക്കോര്‍ഡിയന്‍ എന്ന ചിത്രം വരച്ചുകാട്ടിയത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് താന്‍ വിവാഹം കഴിക്കേണ്ടിയിരുന്ന പെണ്‍കുട്ടിയെത്തേടി വൃദ്ധനായ ഒരു ഫാക്ടറി തൊഴിലാളി നടത്തുന്ന യാത്രയാണ് ആകാശ് ശര്‍മ്മയുടെ വെഡ്ഡിംഗ് പ്രിപ്പറേഷന്‍സ് ഇന്‍ ദ കണ്‍ട്രി. സാമ്പത്തികബുദ്ധിമുട്ടുകള്‍ മൂലം അമ്മയുടെ ബാങ്ക് നിക്ഷേപം ലഭിക്കാനായി അമ്മയുടെ മരണം ആഗ്രഹിക്കുന്ന ഒരു മകന്റെ കഥയായിരുന്നു തരുണ്‍ ജെയിനിന്റെ അമ്മ എന്ന ചിത്രം. സ്വന്തം കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാന്‍ വിവാഹത്തിനു മുന്‍പ് ഗര്‍ഭിണിയാകുന്ന സഹോദരിയെ കൊല്ലുന്ന സഹോദരന്റെ കഥയാണ് സോണിയ സഹാറന്റെ ദ ലിമിറ്റ് എന്ന ചിത്രത്തലൂടെ പറഞ്ഞത്.
മൂന്നാംദിനം പ്രദര്‍ശനത്തിനെത്തിയ 58 ചിത്രങ്ങളില്‍ 22 എണ്ണം മത്സരവിഭാഗത്തിലും, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോങ് ഡോക്യുമെന്റി, ഇന്റര്‍നാഷണല്‍ തുടങ്ങിയ വിഭാഗങ്ങളിലായി 19 ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിച്ചത്. മലയാളി സംവിധായകന്‍  ലിജോ ജോസ് പെല്ലിശ്ശേരിയുമായി സംവാദം, പ്രസ് മീറ്റ്, മുഖാമുഖം, പുഷ്പാവതി അവതരിപ്പിച്ച സംഗീതസന്ധ്യ എന്നിവയും ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്നു.

Good narrator gets a better producer: Lijo Jose Pellissery

“The art of narrating is a very different story, and you should be a proficient narrator to get a better producer” says director Lijo Jose Pellissery in conversation with H. Shaji, Deputy Director of The Kerala State Chalachitra Academy held at Nila theatre. Due to the technological advancements expressing oneself is not as hard as it was in the past.

“Art in my sense of vision may not be an art for you” added Lijo. He is comfortable making films that he is convinced in. And his films underline this certitude through his non-linear narrative style. Gaining inspiration must not pave the way for plagiarism. And he also added that if he were to have three failures he would also most definitely come back to stardom with three blockbusters. He didn’t forget to give special mention to his friend and music director, Prashanth Pillai who is responsible for creating the background score for most of his movies.


‘Angamaly Diaries’ a black comedy with 86 debutant actors, created an uproar in many young minds who voiced their opinions and queries at the interactive session. Films like this and ‘Amen’ have encouraged his courage to create experimental films. Film is always the sole art of a director. He added that production of a film is vested on the perception of director alone.

ആനിമേറ്റ് ചെയ്ത ലാറ്റിനമേരിക്കൻ നിറങ്ങൾ

മേളയുടെ നാലാം ദിവസം ആനിമേഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന  ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ തീയേറ്ററില്‍ പ്രതീക്ഷിക്കുന്നത്  സിനിമാസ്വാദകരുടെ  സ്വീകാര്യത തന്നെയാണ്. ' ലാ നോറിയ ', ' പാസ്ത ', 'പുന്‍ദോസ് ' എന്നീ ചിത്രങ്ങളാണ് ഇന്ന്  പ്രദര്‍ശനത്തിനെത്തുന്നത്. അന്താരാഷ്ര വിഭാഗത്തിലെ ആനിമേഷന്‍ ചിത്രങ്ങള്‍ എല്ലാ തവണത്തേയും ആകര്‍ഷണ കേന്ദ്രമാണ് .

 കര്‍ള കാസ്റ്റാനെഡാ സംവിധാനം ചെയ്ത 'ലാ നോറിയ ' സ്‌ക്രീനിലെത്തുന്നത് ആനിമേഷന്റെ നൂതന സാങ്കേതികകതകള്‍  ഉപയോഗിച്ചുള്ള  ദൃശ്യവിസ്മയങ്ങളുമായാണ്.  മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ അനിശ്ചിതാവസ്ഥകളെ വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ കാണികളിലേക്കെത്തിക്കുവാനാണ് സംവിധായകന്‍  ചിത്രത്തിലൂടെ  ശ്രമിക്കുന്നത്. തോമസ് വെല്‍സിന്റെ 'പാസ്ത ' എന്ന ആനിമേഷന്‍ ചിത്രം വേറിട്ട് നില്‍ക്കുന്നത് , പറയാന്‍ ശ്രമിക്കുന്ന പ്രമേയത്തിന്റെ പുതുമയിലാണ്. മുഖാമുഖമിരുന്ന് പാസ്ത കഴിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയും പരുഷനും , പാസ്ത കഴിച്ചു തീരുന്നതോടെ അവര്‍ക്കിടയില്‍ നിന്നും അപ്രത്യക്ഷമാകുന്ന ബന്ധങ്ങള്‍ , പരസ്പരം തിരിച്ചറിയാന്‍ പോലും കഴിയാതായി പോകുന്നതിലെ നിശ്ച്ചലാവസ്ഥകള്‍ ; തുടങ്ങി വ്യത്യസ്തങ്ങളായ കഥാസന്ദര്‍ഭങ്ങളിലൂടെ ചിത്രം  സഞ്ചരിക്കുന്നുണ്ട്. തീന്മേശയുടെയും പ്രണയത്തിന്റെയും  രാഷ്ട്രീയമാണ് സംവിധായകന്‍ കാണികളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നത്.  അര്‍ജന്റീനയില്‍ നിന്നുള്ള 'പുന്‍ദോസ് ' ആഖ്യാനശൈലിയിലെ വ്യത്യസ്ഥതയിലാണ്  വേറിട്ട് നില്‍ക്കുന്നത്. ആനിമേറ്റഡ് അഭിമുഖങ്ങളുടെ ഒരു ശ്രേണിയിലൂടെ 'വൈവിധ്യത്തിന്റെയും' 'നാനാത്വത്തിന്റെയും ' ആശയങ്ങളെ  സ്‌ക്രീനിലെത്തിക്കുകയാണ് ചിത്രത്തിന്റെ സംവിധായിക പട്രീഷ്യ ഗുല്‍പാ . മൂന്നു ചിത്രങ്ങളും ആശയപരമായും സാങ്കേതികപരമായും  മികവ് പുലര്‍ത്തുന്നവയാണ്.




Saturday, 17 June 2017

Documentaries are not mere portrayal of realities

“Documentaries are not just the mere reflection of realities” said Mai Masri, Palestinian director in conversation with Bina Paul, Kerala State Chalchitra Academy Vice-Chair Person on behalf of the 10th edition of International Documentary and Short Film Festival of Kerala.  ”It is the mesmerization of reality that gets a celluloid platform via documentaries. Documentary should address contemporary issues rather than sticking to the script “stated Masri.


Documentary directors are the preservers of tradition and memory. The truth of Palestine which history books hesitate to tell are brought to a wider audience with the help of internet and other digital technology via documentaries and this helps in the democratization of the documentaries. As the Palestine government don’t give any kind of financial support, films are produced with the help of Middle East countries. The co operative effort with foreign countries in production plays a prominent role in the distribution of films. Like India, Palestine also follows strict censorship laws. Don’t be afraid of any government in revealing the truth. She also revealed that she created many documentaries while staring death in the eye. Five films of hers are being screened in the Filmmaker in Focus category.    

ഹൃദയ സ്പർശിയായ 3000 നൈറ്റ്‌സ്

പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ പലസ്തിനിയൻ സംവിധായിക മായി മസ്രിയുടെ 3000 നൈറ്റ്സ്  ചലനങ്ങൾ സൃഷ്ടിക്കുന്നു.വിവാഹം കഴിഞ്ഞയുടൻ തന്നെ ഇസ്രായേലിലെ ഒരു അതീവ സുരക്ഷാ വനിതാ ജയിലിൽ അടയ്ക്കപ്പെട്ട  ലയൽ എന്ന യുവതിയുടെ കഥ പറഞ്ഞ 3000 നൈറ്റ്സ് പ്രേക്ഷകരുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു.

             ഒരു തെറ്റിദ്ധാരണയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ലയലിനു  നേരിടേണ്ടി വന്നത് 8 വർഷത്തെ ജയിൽ വാസം എന്ന കോടതി വിധിയാണ്.തുടർന്ന് അവൾ അഭിമുഖീകരിക്കുന്ന തീവ്രമായ സംഘർഷങ്ങൾ  വളരെ ശക്തമായി ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൈസ അബ്ദ് എൽഹാദി എന്ന നടിയുടെ പ്രകടനം വളരെ അധികം പ്രശംസനീയമാണ്. കഥാപാത്രത്തിന്റെ അന്തസത്ത
ചോർന്നുപോകാതെ തന്നെ അവതരിപ്പിക്കാൻ മൈസയ്ക്ക് കഴിഞ്ഞു. ജയിലിൽ വെച്ച്  ലയലിന് അനുഭവിക്കേണ്ടി വരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ  കാഴ്ചക്കാരിൽ നൊമ്പരമുളവാക്കുന്നവയാണ്. തടവിൽ കഴിയുമ്പോൾ കുഞ്ഞിന് ജന്മം  നൽകേണ്ടി വരുന്നതാണ് ചിത്രത്തിലെ പ്രധാന സംഭവങ്ങളിൽ ഒന്ന്. മകൻറെ ജനനം ലയൽ എന്ന കഥാപാത്രത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ കൃത്യമായി ഒപ്പിയെടുക്കാൻ സംവിധായികയ്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലൊരിടത്തും സ്ത്രീ എന്ന നിലയിലുള്ള പരിമിതികൾ മായി മസ്രി പ്രകടിപ്പിക്കുന്നില്ല. പലസ്തീൻ -ഇസ്രായേൽ സംഘർഷാവസ്ഥയെ ചിത്രത്തിൽ ഉടനീളം പ്രതിപാദിക്കുന്നു.


സാങ്കേതികമായും ചിത്രം ഒട്ടും പിന്നിൽ നിൽക്കുന്നില്ല.ഒരു സ്ത്രീപക്ഷ സിനിമയെന്ന് ഇതിനെ വിളിക്കാമെങ്കിലും സ്ത്രീകൾക്ക് വേണ്ടി മാത്രം നിർമിച്ചിട്ടുള്ള ഒരു ചിത്രമല്ലിത്.മറിച്ച്  മാനുഷിക മൂല്യങ്ങളെ  ഹൃദയത്തിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്ന ചലച്ചിത്ര ഭാഷ്യമാണ് 3000 നൈറ്റ്സ്.

മേളയില്‍ ഇന്ന് (ജൂൺ 18)

കൈരളി: രാവിലെ 9.30ന് : കോമ്പറ്റിഷന്‍ കാംപസ് ഫിലിം-ദി ജേം (8 മി) ഡ-ജയീഷ് ലാല്‍ കെ., ലിന്റ സൂസന്‍ മാത്യു, നസീര്‍ എം. സാദ്, ദി സി വിത്തിന്‍ അസ് (12 മി) ഡ-ശ്രീഹരി ഡി., ഒരു കാര്യം ചോദിക്കട്ടെ ? (14 മി) ഡ-കൃഷ്ണദേവ് മേനോന്‍, വേക്കപ്പ് (14 മി) ഡ-അച്യുത് ഗിരി, ഗോകുല്‍ ബിനു, കോമ്പറ്റീഷന്‍ ലോങ് ഡോക്യുമെന്ററി - 1984 വെന്‍ ദി സ ഡിഡിന്റ് റൈസ് (57 മി) ഡ-ടീന കൗര്‍
11.30ന് കോമ്പറ്റീഷന്‍ ഷോര്‍'് ഡോക്യുമെന്ററി-സര്‍വെ നമ്പര്‍ സീറോ (32 മി) ഡ-പ്രിയ തൂവശേരി, ദി ഇറ്റിനറെന്‍സ് (24 മി) ഡ-ആകാശ്, ബസുമതാരി, അര്‍പ്പിത കതിയാര്‍, രാധിക അഗര്‍വാള്‍, രാജേന്ദ്ര ജാഥവ്, സൗരഭ് കുമാര്‍, സുജാത സര്‍ക്കാര്‍, അവര്‍ ഗ്രാന്റ് പേരന്റ്‌സ് ഹോം (40 മി) ഡ-സുപ്രിയോ സെന്‍
3.00ന് - കോമ്പറ്റീഷന്‍ അനിമേഷന്‍ - ഹാര്‍വെസ്റ്റ് (2 മി) ഡ-അഭിജിത് ശങ്കര്‍, ഗമോറ (2 മി) ഡ-ഹാരോള്‍ ആന്റണി പോള്‍സ, ഡൂഡില്‍ സ്റ്റോറി (3 മി) ഡ-മൃഗാങ്ക ബുയാന്‍, ബിയോണ്ട് ക്രിംസന്‍ ടൈസ് (4 മി) ഡ-അങ്കിത പാണ്ഡ, ദി ഫിഷ് കറി (12 മി) ഡ-അഭിഷേക് വര്‍മ. കോമ്പറ്റീഷന്‍ ലോങ് ഡോക്യുമെന്ററി : ഇന്‍ പ്രേസ് ഓഫ് ദാറ്റ് ഏഞ്ചല്‍ ഫേസ് (64 മി) ഡ-നിര്‍മല്‍ ചാണ്ടര്‍ ഡാന്‍ട്രിയല്‍, കോമ്പറ്റിഷന്‍ ഷോര്‍'് ഡോക്യുമെന്ററി : സിങ്കാലില ഇന്‍ ദി ഹിമാലയ (19 മി) ഡ-ജോര്‍ജ് തെങ്ങുമ്മൂട്ടില്‍, രഗുരായ്: ഹിയറിങ് ത്രൂ ദി ഐസ് (29) ഡ-സുവേന്ദു ചാറ്റര്‍ജി
വൈകിട്ട്  6.00ന്-കോമ്പറ്റിഷന്‍ ഷോര്‍ട്ട്  ഫിലിം : ദി സ്‌കൂള്‍ ബാഗ് (15 മി) ഡ-ധീരജ് ജിന്‍ഡാല്‍, മൂവിങ് ഓ (15 മി) ഡ-സ്മൃതിക പാണിഗ്രഹി, ദി അക്കോര്‍ഡിയന്‍ (20 മി) ഡ-സന്ദീപ് ബാനര്‍ജി, വെഡ്ഡിങ് പ്രിപ്പറേഷന്‍സ് ഇന്‍ ദി കട്രി (29 മി) ഡ-ആകാശ് ശര്‍മ, മദര്‍ (30 മി) ഡ-തരു ജെയ്ന്‍, ദി ലിമിറ്റ് (24 മി), ഡ- സോണിയ സഹാറന്‍. രാത്രി 8.45 ന്  ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് - വിപിന്‍ വിജയ് : ഫീറ്റ് അപ്പോ ദി ഗ്രൗണ്ട് (ഭൂമിയില്‍ ചുവടുറച്ചു) (175 മി).
നിള : രാവിലെ 9.45ന് ഫോക്കസ് ഷോര്‍ട്ട്  ഫിക്ഷന്‍ - കംപ്ലയിന്‍ (4 മി) ഡ-ഹര്‍ഷിക് സുരയ്യ, ഡീപ് സീ (15 മി) ഡ-സ്റ്റാന്‍സിന്‍ രഘു, ബലാമുഖി (15 മി) ഡ-ഉജ്വല്‍ ചന്ദ്ര, 'ൈന്റ്‌നസ് (16 മി) ഡ-ശിര്‍ഷാ തനയ് ഘോഷ്, അഭിമുഖം (20 മി) ഡ-ഗോവിന്ദ് രാജ്. ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി : ത്രെഡ് എന്‍ഡ് (7 മി) ഡ-ഉമാശങ്കര്‍ ഗൗരീദാസന്‍, ഭൂമിയുടെ അവകാശികള്‍ക്ക് എന്തു സംഭവിക്കുന്നു? (24) ഡ-സുധീര്‍ പരമേശ്വരന്‍, ഗ്ലോബല്‍ വാര്‍മിങ്: കാഡ്മിര്‍ ചാപ്റ്റര്‍ (31 മി) ഡ-ജലാല്‍ ഉദ് ദിന്‍ ബാബ.
11.45ന് - ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് - മായ് മസ്രി : ബീറത്ത് ഡയറീസ്: ട്രൂത്ത് ലൈസ് ആന്‍ഡ് വീഡിയോസ് (79 മി). മായ് മസ്രിയുമായി സംവാദം.

ഉച്ചയ്ക്ക് 2.00 ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുമായി സംവാദം. 3.30ന് മൈഗ്രേന്‍ ബോഡീസ്, നേറ്റീവ് ഹാര്‍ട്ട്സ്-മലയാളി സ്റ്റോറീസ് ഫ്രം ദി ഗള്‍ഫ് : ഇന്‍സാന്‍ (9 മി) ഡ-ദീപു രാജീവന്‍, നസ്രിന്‍ (15 മി) ഡ-അന്‍ഷാദ് ജമാലുദ്ദീന്‍, ഐറ (15 മി) ഡ-നിമിഷ രാജേഷ്, ലൈഫ് ഓഫ് അജ്‌നബി (20 മി) ഡ-ഉണ്ണികൃഷ്ണന്‍ മ'ൂര്‍, ജേര്‍ണി ബാക്ക് (16 മി) ഡ-സജീവ് മന്താനം, സഫര്‍ (9 മി) ഡ-സന്തോഷ്  പുറക്കാട്ടിരി
വൈകിട്ട് 6.30ന് ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍ : നോ സ്‌പേസ് (2 മി) ഡ-ഷാജി എന്‍ ജലീല്‍, ഒബിച്വറി (3 മി) ഡ-ഷുഹൈബ് ഹമീദ്, ലിസ ടു യുവര്‍ ചൈല്‍ഡ് (3 മി) ഡ-അമ്പാടി കെ., നോയ്‌സ് (5 മി) ഡ-ഡോ. ലക്ഷ്മി ലാല്‍, മാഗ്‌നറ്റ് (10 മി) ഡ-പ്രഭാകര്‍ മീനഭാസ്‌കര്‍ പന്ത്, ഇന്‍ ദി ഓര്‍ബ് ഓഫ് നൈറ്റ് (19 മി) ഡ-ബിപിന്‍ പോള്‍ സാമുവല്‍, ഷേഡ്‌സ് (9 മി) ഡ-പ്രസുല്‍ ചാറ്റര്‍ജി. ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി : ദി പംക്തി സ്റ്റോറി (26 മി) ഡ-സെസിനോ യോഷു. ഫോക്കസ് ലോങ് ഡോക്യുമെന്ററി : സായിദ് മിര്‍സ - ദി ലെഫ്റ്റിസ്റ്റ് സൂഫി (61 മി) ഡ-കിരീത് ഖുറാന.

ശ്രീ: രാവിലെ 10.00 ന് അനിമേഷന്‍ ഫിലിംസ് ഫ്രം ലാറ്റിന്‍ അമേരിക്ക : പാരൈസൊ തെറീനല്‍ (18 മി) ഡ-തോമാസ് വെല്‍സ്, വെര്‍തെ ക്യു തേ ക്യൂറോ (21 മി) ഡ-തോമാസ് വെല്‍സ്. മാസ്‌ട്രോ - വിം വെന്‍ഡേഴ്‌സ് : നോട്ട് ബുക്ക് ഓ സിറ്റീസ് ആന്‍ഡ് ക്ലോത്ത്‌സ് (81 മി).
12.15 ന് ഇന്റര്‍നാഷണല്‍ : വെല്‍വറ്റ് റെവലൂഷന്‍ (57 മി) ഡ-നൂപുര്‍ ബസു, നൂപുര്‍ ബസുവമായി സംവാദം 3.15 ന് ഹോമേജ് ടു ഛലാം ബെൂര്‍ക്കര്‍ ഡ-ആര്‍.പി. അമുതന്‍ : ചില്‍ഡ്രന്‍ ഓഫ് മിനി ജപ്പാന്‍ (63 മി)

വൈകിട്ട് 6.15 സ്‌പെഷ്യല്‍ സ്‌ക്രീനിങ് : 8 1/2 ഇന്റര്‍കഡ്‌സ്: ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ.ജി. ജോര്‍ജ് (120 മി) സം - ലിജിന്‍ ജോസ്. രാത്രി 8.45 ന് വിയ ഷോര്‍'്‌സ് : ഇം വോസിമ്മര്‍ (2 മി) ഡ-അലക്‌സാണ്ടര്‍ ഗ്രേറ്റ്‌സര്‍, ഓറോ ജനിസിസ് (8 മി) ഡ-ബോറിസ് ലാബേ, ടെറി'റി-ദി 'േസ് (6 മി) ഡ-ഗ്വിലോം ആള്‍റിക്, ജോനാഥന്‍ ആള്‍റിക്, ദി റാബിറ്റ് ഹണ്ട് (12 മി) ഡ-പാട്രിക് ബ്രെസ്‌നന്‍, ഐ ആം നോ'് ഫ്രം ഹിയര്‍ (26 മി) ഡ-മൈത്തെ ആല്‍ബര്‍ഡി, ഗൈഡ്രെ സികിതെ

ഉച്ചയ്ക്ക് 12.00 ന് പ്രസ് മീറ്റ് - പ്രസ് ക്ലബ്, വൈകി'് 5.00 ന് ഓപ്പ ഫോറം - കൈരളി, രാത്രി 8.00 ന് ശ്രീമതി പുഷ്പവതി അവതരിപ്പിക്കു സംഗീത സന്ധ്യ.

ഛായാഗ്രഹണ ശില്പശാലയുമായി രഞ്ജന്‍ പാലിത്

കേരളത്തിന്റെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രഞ്ജന്‍ പാലിത് ഛായാഗ്രഹണകലയെക്കുറിച്ച് ശില്പശാല നടത്തുന്നു . ജൂൺ  18 ന് ഹോട്ടല്‍ ഹൊറൈസണില്‍ രാവിലെ 10.30 മുതല്‍  1.30 വരെയാണ് മാസ്റ്റര്‍ ക്ലാസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ശില്പശാല.

മുപ്പത്  വര്‍ഷമായി ഡോക്യുമെന്ററി രംഗത്തും ഛായാഗ്രഹണ മേഖലയിലും പ്രവര്‍ത്തിക്കുന്ന രഞ്ജന്‍ പാലിത് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും പരിശീലനം നേടിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍  കശ്മീര്‍ പ്രശ്‌നം  മുതല്‍ ഭോപ്പാല്‍ വാതക ദുരന്തം വരെ പ്രമേയങ്ങളായിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ' വോയ്‌സസ് ഫ്രം ബലിയപാല്‍' മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'ഗോള്‍ഡന്‍ കോഞ്ച്' പുരസ്‌കാരം നേടി. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയോടുള്ള പ്രതിഷേധമായും ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന സമരങ്ങളില്‍ അനുഭാവം പ്രകടിപ്പിച്ചും തനിക്കു ലഭിച്ച മൂന്ന്  ദേശീയ പുരസ്‌കാരങ്ങള്‍ തിരികെ കൊടുത്തതിൻറെ  പേരില്‍ 2015 ല്‍  വാര്‍ത്തയില്‍  നിറഞ്ഞ വ്യക്തി കൂടിയാണ് രഞ്ജന്‍ പാലിത്. 250 പരസ്യചിത്രങ്ങളും 10 ഹ്രസ്വചിത്രങ്ങളും 12  ഡോക്യൂമെന്ററികളും  അദ്ദേഹം ചെയ്തിട്ടുണ്ട്.

രാജ്യത്തിനകത്തും പുറത്തുമായി നിരവധി ശില്പശാലകള്‍ക്കും മാസ്റ്റര്‍ ക്ലാസ്സുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

Friday, 16 June 2017

വിലക്ക് ഒന്നിനും അവസാനമല്ല: മുഖ്യമന്ത്രി

ചലച്ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ഒന്നിന്റെയും അവസാനമല്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്ന ചിത്രങ്ങളെയും സംവിധായകരെയും സര്‍ക്കാര്‍ എന്നും  പിന്തുണയ്ക്കും. തീയേറ്ററില്‍ വിലക്ക് ഏര്‍പ്പെടുത്തിയാലും സാമൂഹിക മാധ്യമങ്ങളിലൂടെ അത്തരം ചിത്രങ്ങള്‍ക്ക് ജനങ്ങളിലേക്ക് എത്താന്‍ സാധിക്കും. ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന  പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ മൂംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 10 ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട മൂന്ന്  ചലച്ചിത്രങ്ങളുടെ പ്രദര്‍ശനാനുമതി നിഷേധിച്ചത് മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനുമുള്ള തിരിച്ചടിയാണെ് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഭരണഘടന ജനങ്ങള്‍ക്ക് നല്കുന്ന  അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനം കൂടിയാണിത്. സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടാകുമെുന്നും  മന്ത്രി പറഞ്ഞു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഇന്നത്തെ യുവജനതയുടെ ചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു . ചലച്ചിത്രമേളകള്‍ക്ക് നവോന്മേഷം പകരുന്ന നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുതായും അദ്ദേഹം പറഞ്ഞു.

ചോദ്യം  ചോദിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് മേളയില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി  നിഷേധിച്ച നടപടിയെന്ന് മേളയിലെ മുഖ്യാതിഥിയായ നാസ്‌കോം മുന്‍ പ്രസിഡണ്ട് കിരൺ കാര്‍ണിക്. 'ജനങ്ങളിലേക്ക് എത്താനുള്ള മികച്ച മാര്‍ഗ്ഗം നിരോധനമാണ്. പ്രദര്‍ശനാനുമതി നിരോധിച്ച സിനിമകളോടുള്ള സര്‍ക്കാരിന്റെ സമീപനം അഭിനന്ദനാര്‍ഹമാണെന്നും  അദ്ദേഹം പറഞ്ഞു.

ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റം ദൗര്‍ഭാഗ്യകരമാണെ് സ്വാഗതപ്രസംഗത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ചടങ്ങില്‍ വാര്‍ഡ് കൗസിലര്‍ എം.വി. ജയലക്ഷ്മി, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സാംസ്‌കാരികക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍  പി. ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സൺ  ബീന പോള്‍, ജൂറി മെമ്പര്‍മാരായ ആന്‍ഡ്രൂ വയല്‍, റിതു സരിന്‍ എന്നിവരും പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദി രേഖപ്പെടുത്തി.  

മേളയില്‍ ഇന്ന് (ജൂൺ 17) 'ചിത്രസൂത്രം' പ്രദര്‍ശിപ്പിക്കും

റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മലയാളി സംവിധായകന്‍ വിപിന്‍ വിജയുടെ 'ചിത്രസൂത്രം' (ദ ഇമേജ് ത്രെഡ്‌സ്) മേളയുടെ ഇന്നത്തെ ആകര്‍ഷണങ്ങളിലൊന്നാണ്. ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന   ഈ ചിത്രം നിരവധി ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ജയിലില്‍  വച്ച് കുഞ്ഞിന് ജന്മം നല്‍കേണ്ടി വരുന്ന  പലസ്തീനിയന്‍ സ്ത്രീയുടെ ജീവിതംപറയുന്ന  പലസ്തീനിയന്‍ സംവിധായിക മയ് മസ്രിയുടെ '3000 നൈറ്റ്‌സ് ' ആണ് ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന  മറ്റൊരു ചിത്രം. 2015 ലെ  ടോറണ്ടോ അന്താരാഷ്ട്ര  ചലച്ചിത്ര മേളയിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

സാമ്പ്രദായിക രീതിയില്‍ നി് മാറി വ്യത്യസ്തതയുടെ ശബ്ദമാകുന്ന  'സൗണ്ട് ഫൈല്‍സ്' മേളയുടെ ഇത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. കേള്‍ക്കുക എന്ന  പ്രവൃത്തിയില്‍ പുതിയൊരു പരീക്ഷണമാണ് സൗണ്ട് ഫൈല്‍സ് കൊണ്ടുദ്ദേശിക്കുന്നത്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് വുമൺ ഇന്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ സംഘടിപ്പിച്ച ഏഷ്യന്‍ വിമന്‍സ് ഫെസ്റ്റിവല്‍ 2014 ല്‍ ആദ്യമായി അവതരിപ്പിച്ച ഈ ചിത്രങ്ങള്‍ ശബ്ദ വിന്യാസത്തിലൂടെ കഥ പറയുക എന്ന രീതിയാണ് അവലംബിച്ചിരിക്കുത്. പ്രശസ്ത വനിതാ സംവിധായികമാരായ  സാമിന മിശ്ര, ഇറാം ഖുഫ്‌റാന്‍ എന്നിവരാണ് സൗണ്ട്‌ഫൈല്‍സ് ക്യൂറേറ്റ് ചെയ്യുന്നത്.

എഴുപതുകളിലെ ജര്‍മന്‍ സിനിമയുടെ ഭാഷയും വ്യാകരണവും പൊളിച്ചെഴുതി യുദ്ധാനന്തര യൂറോപ്യന്‍ ചലച്ചിത്രകാരന്മാരില്‍ ഏറ്റവും പ്രമുഖമായ സ്ഥാനം നേടിയെടുത്ത വിം വെന്‍ഡേഴ്‌സിന്റെ 'പിന' എന്ന  ചിത്രവും ചലച്ചിത്രചാര്യനെ ആദരിക്കുന്ന  വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ ക്യാമ്പസ് ഫിലിം, അനിമേഷന്‍, ഷോര്‍ട് ഫിക്ഷന്‍, ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട്  ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളാണ് ഇന്ന്  മേളയിലുള്ളത്. ഇന്റര്‍നാഷണല്‍, ഫോക്കസ് ഷോര്‍ട്ട്  ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട് ഫിക്ഷന്‍, ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗങ്ങളിലെ ചിത്രങ്ങളുമുണ്ട്. 

രാഷ്ട്രീയ വിലക്കുകള്‍ സിനിമയുടെ പ്രേക്ഷകപങ്കാളിത്തം വര്‍ധിപ്പിക്കും : വിപിന്‍ വിജയ്

രാഷ്ട്രീയ വിലക്കുകളിലും അനാവശ്യമായ സെന്‍സര്‍ഷിപ്പ് നയങ്ങളിലും കുടുങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രേക്ഷകരെ ലഭിക്കുന്നുവെ ന്നും വിപിന്‍ വിജയ്. രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ച് പ്രസ്‌ക്ലബ്ബില്‍ നടന്ന  മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായ വിയോജിപ്പുകളെ നൂതനമായ സിനിമാശൈലികൊണ്ട് അഭിസംബോധന ചെയ്യണം. രാഷ്ട്രീയം കലയില്‍ അന്തര്‍ലീനമാണ്. മാനവികതയുടെ നവീകരണമാകണം സിനിമയുടെ ലക്ഷ്യമെന്നും  അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെപോലെ ജനപങ്കാളിത്തം കാരണം പാലസ്തീനിലെയും കര്‍ശനമായ രാഷ്ട്രീയ സെന്‍സര്‍ഷിപ്പ് നയങ്ങള്‍ പരാജയപ്പെടുകയാണെ് പലസ്തീന്‍ സംവിധായിക മായി മസ്രി അഭിപ്രായപ്പെട്ടു. പലസ്തീന്‍ സിനിമാവ്യവസായത്തിന്റെ 50 ശതമാനവും സ്ത്രീ സംവിധായകരാണ്.  രാജ്യത്തെ സംഘര്‍ഷാവസ്ഥകാരണം മരണത്തെ മുന്നില്‍ കണ്ടാണ് പലസ്തീന്‍ ഡോക്യുമെന്ററി സംവിധായകര്‍ സിനിമയെടുക്കുന്നതെുന്നും അവര്‍ പറഞ്ഞു. നാസ്‌കോ മുന്‍ പ്രസിഡന്റ് കിരൺ കാര്‍ണിക്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സൺ ബീന പോള്‍ എന്നി വര്‍ പങ്കെടുത്തു.

10th IDSFFK: Homage to John Berger and Chalam Bennurkar

The Tribute section of 10th edition of the International Documentary and Short Film Festival of Kerala (IDSFFK) pays homage to the acclaimed culture critic and thinker John Berger and Indian documentary maker Chalam Bennurkar. John Berger who has proved his versatility as a poet, novelist, critic and painter is renowned for his Booker Prize. ‘The Seasons in Quincy: Four Portraits of John Berger’ will be screened at the gala. The four essay films which comprise The Seasons in Quincy each take different aspects of John Berger’s life in the Haute-Savoie, and combine ideas and motifs from Berger’s own work with the atmosphere of his mountain home. Each film was created as an individual work of art but they combine to make a feature film showing how film can move beyond text and fine art to offer a multi-layered portrait.

The Festival also pays tribute to Chalam Bennurkar, the veteran of documentaries. His creativity is manifested in multifarious forms comprising short stories, articles, poems and so on. He has pioneered Bangalore Film Society Movement via Bangalore Film Society. He came to be known as the voice of transgender after his movie `All about Our Famila' was at the Bangalore Queer Film Festival in 2012. Chalam’s ‘Kutty Japanin Kuzhandaigal’ (Children of Mini Japan), a Tamil documentary on labour conditions in Sivakashi, had won Golden Dove award at International Leipzig Festival of Documentary and Animation Film (Germany) and Citizen's Prize and Prize of Encouragement at Yamagata International Documentary Film Festival Japan in 1991. The documentary will be screened in the fest. It focuses on the plight of young poverty-stricken children working in Sivakashi in the late 1980s, and the Government's neglect of them.

A Tribute to the maestro: Six short films of Wim Wenders in 10th IDSFFK

The 10th edition of the International Documentary and Short Film Festival of Kerala will screen six short films of Wim Wenders, the pioneer of New German cinema movement. The films are incorporated in the Maestro category paying homage to the veterans in the cinematic realm.
Wim Wenders who played a significant role among the European filmmakers to destroy the very semantics of 1970’s German cinema has created around 50 films both short and long within the four decades of his celluloid life. Many honours came in search of Wenders comprising Oscar award, Palme d’or, Golden Lion etc. The predominant themes of his movies include the amalgamation of cultures, human instinct for travel, and migration across boundaries and so on. The  movie  ‘Paris , Texas’ bagging Palme d’Or  of the 1984 Cannes Film Festival, ‘Wings of Desire’  with the  Best Direction award of  1987 Bavarian Film Award  and the Oscar winning  ‘Buena Vista Social Club’  for the best documentary are some of his notable contributions.

‘A Trick of Light’, ‘ Notebook on Cities and Clothes’, ‘Pina’, ‘ Room 666’, ‘Tokyo-Ga’ are the films of Wim Wenders to be screened in this section. ‘Pina’, the 3D documentary film presents extracts from some of the most noted dance pieces by the German dance choreographer Pina Bausch .As the images perceived and translated through the 3D vision remains apart from usual eyesight, ‘Pina’ bears a stamp of its own. ‘Tokyo-Ga’ ostensibly deals with the filmmaker Yasujiro Ozu.  ‘Notebook on Cities and Clothes’ is a documentary film about Yohji Yamamoto. Despite Wender's previous disdain for fashion, he undertook filming after being commissioned by the Pompidou Center in Paris. The film loosely centers on a series of interviews with Yamamoto, inter-spaced with footage of his atelier, previous work and his then upcoming show. Notably, Yamamoto's comments and philosophical musings lead Wenders to make his own comments about the nature of cities, identity, and the role of cinema in modern life. ‘Room 666’ raises the pertinent query of the future of film.

Soundphiles: The presence and essence of women

The tenth edition of the International Short Film and Documentary Festival of Kerala comes up with the charisma of Soundphiles. It endeavours to render an innovation in the act of listening. It emerged as a conversation between artists, filmmakers and radio practitioners.
The primary edition of Soundphiles was curated for the 10th IAWRT Asian Women’s Film Festival in 2014. IAWRT is a global organisation of professional women working in electronic and allied media with a mission to strengthen initiatives that ensure women’s views and values are an integral part of programming and to advance the impact of women in media. Since then it has been a regular feature of the festival and has travelled to other contexts including the Dharamsala International Film Festival (2014), Transmissions 3 (2015) and IAWRT Asian Women’s Film Festival Kathmandu (2017). Female film makers Samina Mishra and Iram Ghufran are the curators of this venture. Iram’s work has been screened in several international art and cinematic contexts including the Berlin Film Festival, Experimenta India, and SAARC Film Festival.

Soundphiles will be presented in two sections with the duration of half an hour each. It depicts all stories lasting for not more than seven minutes via the grandeur of voice. Accomplished actors will render voice for this mission.

10th IDSFFK- Cinematography Master Class: Ranjan Palit

Famed cinematographer, filmmaker, musician -Rajan Palit is said to host a Master Class on Cinematography on the 18th of June at the Hotel Horizon. The workshop is said to take place from 10:30 AM to 1:30 PM.

Ranjan Palit , a trained professional from the Film and Television Institute of India, has been working as a documentary filmmaker and cameraman for the past 30 years, on themes ranging from protest poetry to the Bhopal Gas Tragedy and the Kashmir unrest. His directorial debut ‘Voices from Baliapal’ [1990] won the Golden Conch. As a filmmaker he has made and co-directed a dozen films, including ‘Forever Young’ (on the music of Nobel Prize Winner, Bob Dylan);’In Camera: Diaries of a Documentary Cameraperson’.

A recipient of several national and international awards, he is better known for his act of returning three National Awards in 2015 as a protest against the political climate in the country and the developments at FTII. His filmography includes 250 commercials, 10 short films, 122 documentaries. His debut feature film ‘Lord of the Orphans’ is under production.
He has done a lot of workshops at SRFTII, FTII, Sristhi, Whistling Woods and conducted master classes in Busan, Helsinki, Yogjakarta, Berkeley, Austin and Teipei.

10th IDSFFK- “We are on the right track against fascism”- Vipin Vijay

“The films that were boycotted from the mainstream film festivals were massively accepted by the public. This is the clear sign that we are on the right track against fascism”, said Vipin Vijay after the screening of his movies, ‘The Egotic World’ and ‘Venomous Fold’, during a Q&A session at Kairali theatre.

“We are living in the era of social media wherein we can enhance the acceptance of a film by the public no matter even if the big screen rejects such visual work.” The director also went ahead to state that he believes that each film will have its own specific politics but we shouldn’t mix up any political agendas with cinema. During this interactive session Vipin Vijay went forth to prove how he isn’t the sort of visual artist to stick to a story board but a filmmaker who truly believes in situations life brings up to him.  

അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേള: ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ മായി മസ്രിയും വിപിന്‍ വിജയും

തിരുവനന്തപുരം: പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍
പലസ്തീനിയന്‍ ചലച്ചിത്രകാരി മായി മസ്രിയുടെയും മലയാളി സംവിധായകന്‍ വിപിന്‍ വിജയിന്‍െറയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.


ജോര്‍ദാനില്‍ ജനിച്ച മായി മസ്രി ലെബനീസ് അഭയാര്‍ഥിക്യാമ്പുകളിലെ
പലസ്തീനികളുടെ ജീവിതമാണ് സിനിമകള്‍ക്ക് പ്രമേയമാക്കിയത്.
കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്നും ചലച്ചിത്ര നിര്‍മാണത്തില്‍ ബിരുദമെടുത്ത ശേഷം മായി മസ്രി സംവിധായകനായ ഭര്‍ത്താവ് ജീന്‍ ഷാമൗണിനൊപ്പം ഡോക്യുമെന്‍ററി രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1983ല്‍ ‘അണ്ടര്‍ ദ റബിള്‍’ എന്ന ഡോക്യുമെന്‍ററി ചിത്രീകരിച്ചു കൊണ്ടാണ് തുടക്കം. ഇതിനകം ഒന്‍പത് ചിത്രങ്ങള്‍ സംവിധാനം ചെയ്ത മായി മസ്രിയുടെ ‘3000 നൈറ്റ്സ്’ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജയിലില്‍ വെച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കേണ്ടിവന്ന ലായല്‍ എന്ന സ്ത്രീയുടെ ജീവിതമാണ് ചിത്രത്തിന്‍െറ പ്രമേയം. 2015ലെ ടൊറോന്‍േറാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമകാലിക ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിനു പുറമെ, 33 ഡേയ്സ്, ബെയ്റൂത്ത് ഡയറീസ്, ചില്‍ഡ്രന്‍ ഓഫ് ശാത്തില, ഫ്രോന്‍റിയേഴ്സ് ഓഫ് ഡ്രീംസ് ആന്‍റ് ഫിയേഴ്സ് എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ മലയാളി സംവിധായകന്‍ വിപിന്‍ വിജയിന്‍െറ ഏഴ് ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 2000ത്തില്‍ പുറത്തിറങ്ങിയ ‘ദ ഈഗോട്ടിക്  വേള്‍ഡ്’ ആണ് കൊല്‍ക്കത്തയിലെ സത്യജിത്റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ വിപിന്‍ വിജയിന്‍െറ ആദ്യചിത്രം. ഹവാമഹല്‍, വീഡിയോഗെയിം, ബ്രോക്കണ്‍ ഗ്ളാസ്, ടോണ്‍ ഫിലിം, വിഷപര്‍വം, പൂമരം, ചിത്രസൂത്രം എന്നീ ചിത്രങ്ങള്‍ക്കു പുറമെ അടൂര്‍ ഗോപാലകൃഷ്ണന്‍െറ സിനിമാജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ‘ഭൂമിയില്‍ ചുവടുറച്ച്’ എന്ന 175 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിക്കും.

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...