Sunday, 18 June 2017

ആനിമേറ്റ് ചെയ്ത ലാറ്റിനമേരിക്കൻ നിറങ്ങൾ

മേളയുടെ നാലാം ദിവസം ആനിമേഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന  ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ തീയേറ്ററില്‍ പ്രതീക്ഷിക്കുന്നത്  സിനിമാസ്വാദകരുടെ  സ്വീകാര്യത തന്നെയാണ്. ' ലാ നോറിയ ', ' പാസ്ത ', 'പുന്‍ദോസ് ' എന്നീ ചിത്രങ്ങളാണ് ഇന്ന്  പ്രദര്‍ശനത്തിനെത്തുന്നത്. അന്താരാഷ്ര വിഭാഗത്തിലെ ആനിമേഷന്‍ ചിത്രങ്ങള്‍ എല്ലാ തവണത്തേയും ആകര്‍ഷണ കേന്ദ്രമാണ് .

 കര്‍ള കാസ്റ്റാനെഡാ സംവിധാനം ചെയ്ത 'ലാ നോറിയ ' സ്‌ക്രീനിലെത്തുന്നത് ആനിമേഷന്റെ നൂതന സാങ്കേതികകതകള്‍  ഉപയോഗിച്ചുള്ള  ദൃശ്യവിസ്മയങ്ങളുമായാണ്.  മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ അനിശ്ചിതാവസ്ഥകളെ വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ കാണികളിലേക്കെത്തിക്കുവാനാണ് സംവിധായകന്‍  ചിത്രത്തിലൂടെ  ശ്രമിക്കുന്നത്. തോമസ് വെല്‍സിന്റെ 'പാസ്ത ' എന്ന ആനിമേഷന്‍ ചിത്രം വേറിട്ട് നില്‍ക്കുന്നത് , പറയാന്‍ ശ്രമിക്കുന്ന പ്രമേയത്തിന്റെ പുതുമയിലാണ്. മുഖാമുഖമിരുന്ന് പാസ്ത കഴിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയും പരുഷനും , പാസ്ത കഴിച്ചു തീരുന്നതോടെ അവര്‍ക്കിടയില്‍ നിന്നും അപ്രത്യക്ഷമാകുന്ന ബന്ധങ്ങള്‍ , പരസ്പരം തിരിച്ചറിയാന്‍ പോലും കഴിയാതായി പോകുന്നതിലെ നിശ്ച്ചലാവസ്ഥകള്‍ ; തുടങ്ങി വ്യത്യസ്തങ്ങളായ കഥാസന്ദര്‍ഭങ്ങളിലൂടെ ചിത്രം  സഞ്ചരിക്കുന്നുണ്ട്. തീന്മേശയുടെയും പ്രണയത്തിന്റെയും  രാഷ്ട്രീയമാണ് സംവിധായകന്‍ കാണികളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നത്.  അര്‍ജന്റീനയില്‍ നിന്നുള്ള 'പുന്‍ദോസ് ' ആഖ്യാനശൈലിയിലെ വ്യത്യസ്ഥതയിലാണ്  വേറിട്ട് നില്‍ക്കുന്നത്. ആനിമേറ്റഡ് അഭിമുഖങ്ങളുടെ ഒരു ശ്രേണിയിലൂടെ 'വൈവിധ്യത്തിന്റെയും' 'നാനാത്വത്തിന്റെയും ' ആശയങ്ങളെ  സ്‌ക്രീനിലെത്തിക്കുകയാണ് ചിത്രത്തിന്റെ സംവിധായിക പട്രീഷ്യ ഗുല്‍പാ . മൂന്നു ചിത്രങ്ങളും ആശയപരമായും സാങ്കേതികപരമായും  മികവ് പുലര്‍ത്തുന്നവയാണ്.




No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...