റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മലയാളി സംവിധായകന്‍ വിപിന്‍ വിജയുടെ 'ചിത്രസൂത്രം' (ദ ഇമേജ് ത്രെഡ്‌സ്) മേളയുടെ ഇന്നത്തെ ആകര്‍ഷണങ്ങളിലൊന്നാണ്. ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രം നിരവധി ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
ജയിലില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കേണ്ടി വരുന്ന പലസ്തീനിയന്‍ സ്ത്രീയുടെ ജീവിതംപറയുന്ന പലസ്തീനിയന്‍ സംവിധായിക മയ് മസ്രിയുടെ '3000 നൈറ്റ്‌സ് ' ആണ് ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ചിത്രം. 2015 ലെ ടോറണ്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
സാമ്പ്രദായിക രീതിയില്‍ നി് മാറി വ്യത്യസ്തതയുടെ ശബ്ദമാകുന്ന 'സൗണ്ട് ഫൈല്‍സ്' മേളയുടെ ഇത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. കേള്‍ക്കുക എന്ന പ്രവൃത്തിയില്‍ പുതിയൊരു പരീക്ഷണമാണ് സൗണ്ട് ഫൈല്‍സ് കൊണ്ടുദ്ദേശിക്കുന്നത്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് വുമൺ ഇന്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ സംഘടിപ്പിച്ച ഏഷ്യന്‍ വിമന്‍സ് ഫെസ്റ്റിവല്‍ 2014 ല്‍ ആദ്യമായി അവതരിപ്പിച്ച ഈ ചിത്രങ്ങള്‍ ശബ്ദ വിന്യാസത്തിലൂടെ കഥ പറയുക എന്ന രീതിയാണ് അവലംബിച്ചിരിക്കുത്. പ്രശസ്ത വനിതാ സംവിധായികമാരായ സാമിന മിശ്ര, ഇറാം ഖുഫ്‌റാന്‍ എന്നിവരാണ് സൗണ്ട്‌ഫൈല്‍സ് ക്യൂറേറ്റ് ചെയ്യുന്നത്.
എഴുപതുകളിലെ ജര്‍മന്‍ സിനിമയുടെ ഭാഷയും വ്യാകരണവും പൊളിച്ചെഴുതി യുദ്ധാനന്തര യൂറോപ്യന്‍ ചലച്ചിത്രകാരന്മാരില്‍ ഏറ്റവും പ്രമുഖമായ സ്ഥാനം നേടിയെടുത്ത വിം വെന്‍ഡേഴ്‌സിന്റെ 'പിന' എന്ന ചിത്രവും ചലച്ചിത്രചാര്യനെ ആദരിക്കുന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ ക്യാമ്പസ് ഫിലിം, അനിമേഷന്‍, ഷോര്‍ട് ഫിക്ഷന്‍, ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളാണ് ഇന്ന് മേളയിലുള്ളത്. ഇന്റര്‍നാഷണല്‍, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട് ഫിക്ഷന്‍, ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗങ്ങളിലെ ചിത്രങ്ങളുമുണ്ട്.

No comments:
Post a Comment