ചലച്ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ഒന്നിന്റെയും അവസാനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്ന ചിത്രങ്ങളെയും സംവിധായകരെയും സര്‍ക്കാര്‍ എന്നും പിന്തുണയ്ക്കും. തീയേറ്ററില്‍ വിലക്ക് ഏര്‍പ്പെടുത്തിയാലും സാമൂഹിക മാധ്യമങ്ങളിലൂടെ അത്തരം ചിത്രങ്ങള്‍ക്ക് ജനങ്ങളിലേക്ക് എത്താന്‍ സാധിക്കും. ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ മൂംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 10 ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട മൂന്ന് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനാനുമതി നിഷേധിച്ചത് മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനുമുള്ള തിരിച്ചടിയാണെ് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഭരണഘടന ജനങ്ങള്‍ക്ക് നല്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനം കൂടിയാണിത്. സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടാകുമെുന്നും മന്ത്രി പറഞ്ഞു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഇന്നത്തെ യുവജനതയുടെ ചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു . ചലച്ചിത്രമേളകള്‍ക്ക് നവോന്മേഷം പകരുന്ന നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുതായും അദ്ദേഹം പറഞ്ഞു.
ചോദ്യം ചോദിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് മേളയില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച നടപടിയെന്ന് മേളയിലെ മുഖ്യാതിഥിയായ നാസ്‌കോം മുന്‍ പ്രസിഡണ്ട് കിരൺ കാര്‍ണിക്. 'ജനങ്ങളിലേക്ക് എത്താനുള്ള മികച്ച മാര്‍ഗ്ഗം നിരോധനമാണ്. പ്രദര്‍ശനാനുമതി നിരോധിച്ച സിനിമകളോടുള്ള സര്‍ക്കാരിന്റെ സമീപനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റം ദൗര്‍ഭാഗ്യകരമാണെ് സ്വാഗതപ്രസംഗത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ചടങ്ങില്‍ വാര്‍ഡ് കൗസിലര്‍ എം.വി. ജയലക്ഷ്മി, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സാംസ്‌കാരികക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സൺ ബീന പോള്‍, ജൂറി മെമ്പര്‍മാരായ ആന്‍ഡ്രൂ വയല്‍, റിതു സരിന്‍ എന്നിവരും പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദി രേഖപ്പെടുത്തി.

No comments:
Post a Comment