Sunday, 18 June 2017

കലാകാരന്മാരെ കാല്പനികവത്കരിക്കാതെ അവരെ ആദരിക്കുക: ആര്‍.പി. അമുതന്‍

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ആര്‍.പി അമുതന്‍ അഭ്രപാളികളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ചലാം ബെന്നൂര്‍ക്കര്‍ക്ക് ആദരവര്‍പ്പിച്ചു. പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയോടനുബന്ധിച്ച് ട്രിബ്യുട്ട് വിഭാഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാരെ ആദരിക്കുന്നതിനു പകരം അവരെ കാല്പനികവത്കരിക്കുന്ന യുവതലമുറയുടെ പ്രവണതയെ അദ്ദേഹം വിമര്‍ശിച്ചു. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ജോണ്‍ അബ്രഹാമിന്റെ ലഹരിയ്ക്ക് അടിമപ്പെട്ട ജീവിതമാണ്. ജോണ്‍ എബ്രഹാമിനെ കാല്പനികവല്‍ക്കരിക്കുന്നത് നിര്‍ത്തണമെന്നും ഒരു കലാകാരനെന്ന പേരില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തകാലത്ത് നിര്യാതനായ കേരള ചലച്ചിത്ര അക്കാദമിയിലെ നിറസാന്നിദ്ധ്യമായിരുന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ ഷിജിനാഥിന്റെ മരണവും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി.

ചലാമിന്റെ ഏറ്റവും പ്രശസ്തമായ 1990 ലെ ഡോക്യൂമെന്ററി  'കുട്ടി  ജപ്പാനിന്‍  കുഴന്തൈകള്‍' (ഇവശഹറൃലി ീള ങശിശഖമുമി) എന്ന ചിത്രമാണ് അദ്ദേഹത്തിനുള്ള ആദരസൂചകമായി പ്രദര്‍ശിപ്പിച്ചത്.  തമിഴ്‌നാട്ടിലെ ശിവകാശി എന്ന ചെറു പട്ടണത്തിലെ പടക്കനിര്‍മ്മാണ തൊഴിലാളികളായ കുട്ടികളുടെ കഥയാണ് കുട്ടി  ജപ്പാനിന്‍  കുഴന്തൈകളുടെ ഇതിവൃത്തം. സാധ്യമായ എല്ലായിടങ്ങളിലും പ്രദര്‍ശിപ്പിച്ച് ചിത്രത്തിന്റെ സന്ദേശം പരമാവധി ആളുകളില്‍ എത്തിക്കണം എന്ന തന്റെ ആഗ്രഹവും അദ്ദേഹം മറച്ചു വച്ചില്ല. ''ഒരു ഡോക്യുമെന്ററി സംവിധായകന്‍ എന്ന നിലയില്‍ ദക്ഷിണേന്ത്യയിലെ തീയേറ്ററുകളില്‍ വീണ്ടും വീണ്ടും ഈ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. ശ്ക്തമായ സന്ദേശമടങ്ങിയ ഈ ചിത്രം യുവതലമുറ കണ്ടിരിക്കേണ്ടതാണ്'', ്അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച ആര്‍.വി രമണിയും ചലാമിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വേദിയില്‍ പങ്കു വെച്ചു.

No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...