Sunday, 18 June 2017

ആശയങ്ങള്‍ പങ്കുവെയ്ക്കാവുന്ന ശക്തമായ മാധ്യമമാണ് സിനിമ: സുപ്രിയോ സെന്‍

ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാവുന്ന ഏറ്റവും ശക്തമായ മാധ്യമമാണ് സിനിമയെന്ന്  ഔവര്‍ ഗ്രാന്റ്‌പേരന്റ്‌സ് ഹോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുപ്രിയോ സെന്‍ അഭിപ്രായപ്പെട്ടു. പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ച് നടത്തിയ ഓപ്പൺ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനം കുടുംബന്ധങ്ങളില്‍ വരുത്തുന്ന വൈകാരികവും ദേശീയവുമായ പ്രശ്‌നങ്ങളാണ് തന്റെ സിനിമയിലൂടെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അരികുവത്കരിക്കപ്പെടുന്ന  ആദിവാസി ദളിത് ജീവിതങ്ങളും സമൂഹം നിസ്സാരവത്കരിച്ചു കാണുന്ന  അവരുടെ മരണവുമാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്ന് കുടചൂടുന്നവര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജയ്കുമാര്‍ മലപ്പുറത്തട്ടില്‍. നമ്മുടെയെല്ലാം തീന്‍മേശയിലേക്കെത്തുന്ന ഉപ്പ് നമുക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ അതിനു പിന്നില്‍ പണിയെടുത്ത് വിയര്‍പ്പൊഴുക്കുന്ന തൊഴിലാളികളെ നാം ശ്രദ്ധിക്കാറില്ലെന്നും  അത്തരത്തില്‍ ജോലിചെയ്യുന്ന  മൂന്ന് ഉപ്പുതൊഴിലാളികളുടെ ജീവിതം സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് താന്‍ ശ്രമിച്ചതെന്നും സര്‍വേ നമ്പര്‍ സീറോയുടെ സംവിധായിക പ്രിയ തൂവശ്ശേരി അഭിപ്രായപ്പെട്ടു. '1984 വെന്‍ ദി സൺ ഡിഡിന്റ് റൈസി'ന്റെ സംവിധായിക റ്റീന കൗറും പങ്കെടുത്തു.

No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...