Thursday, 15 June 2017

അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹ്രസ്വചലച്ചിത്രമേള: സമകാലിക ലോകത്തെ മിഴിച്ചെപ്പിലൊതുക്കി രാജ്യാന്തര വിഭാഗംതിരുവനന്തപുരം: സമകാലിക ലോകത്തെ സംഘര്ഷങ്ങളെയും മനുഷ്യാവസ്ഥകളെയും ദൈര്ഘ്യം കുറഞ്ഞ ദൃശ്യങ്ങളിലൂടെ തീക്ഷ്ണമായി ആവിഷ്കരിക്കുകയാണ് പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ രാജ്യാന്തര വിഭാഗം. 19 ഡോക്യുമെന്ററികളും 14 ഹ്രസ്വചിത്രങ്ങളുമുള്പ്പെടെ വിഭാഗത്തില്‍ 33 ചിത്രങ്ങള്പ്രദര്ശിപ്പിക്കും.
മതതീവ്രവാദം, വംശഹത്യകള്‍, യുദ്ധത്തിന്െറ കെടുതികള്‍, സ്വേച്ഛാധിപത്യത്തിനെതിരായ ചെറുത്തുനില്പ്പുകള്എന്നീ പ്രമേയങ്ങളിലൂടെ വര്ത്തമാനലോകത്തിന്െറ സമഗ്രമായ ചിത്രം വരച്ചിടുകയാണ് ചെറുചിത്രങ്ങള്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈനികര്ഭാര്യമാര്ക്കും കുടുംബാംഗങ്ങള്ക്കും കാണാനായി അയച്ചുകൊടുത്ത തങ്ങളുടെ സന്ദേശമടങ്ങിയ വീഡിയോ ചിത്രങ്ങളുടെ വീണ്ടെടുപ്പാണ്വാര്മെമ്മോറിയലില്നാം കാണുന്നത്. മൂന്നാം തവണയും പ്രസിഡന്റായി തുടരാന്ഭരണഘടനാവിരുദ്ധമായി നീക്കങ്ങള്നടത്തിയ സെനഗല്പ്രസിഡന്റിനെതിരായ ജനകീയ പ്രക്ഷോഭങ്ങള്പകര്ത്തുന്നു, ‘ റെവല്യുഷന്വോണ്ട് ബി ടെലിവൈസ്ഡ്’. അമേരിക്കയിലെ കറുത്ത വര്ഗക്കാരുടെ അവസ്ഥയെ ചരിത്രപരമായി അന്വേഷിക്കുന്ന ആം നോട്ട് യുവര്നീഗ്രോ’, ഈജിപ്തിലെ അറബ് വസന്തത്തിന്െറ പ്രക്ഷോഭകാലത്തെ തങ്ങളുടെ പ്രണയകഥ തന്നെ ഡോക്യുമെന്ററിയാക്കിയ നാദിയയുടെയും അയ്മന്െറയുംഹാപ്പിലി എവര്ആഫ്റ്റര്‍’, ലെബനനിലെ ആഭ്യന്തര യുദ്ധത്തിന്െറ കഥ പറയുന്ന ഫീലിങ് ഗ്രേറ്റര്ദാന്ലവ്’, കര്ക്കശക്കാരായ സിഖ് മാതാപിതാക്കളുടെ മകളായി ജനിച്ച് പോണ്താരമായി മാറിയ സണ്ണി ലിയോണ്ഇന്ത്യയില്നേടിയ സ്വീകാര്യതയുടെ കാരണങ്ങള്ചികയുന്നമോസ്റ്റ്ലി സണ്ണിഎന്നിവ നോണ്ഫിക്ഷന്വിഭാഗത്തിലെ മുഖ്യ ആകര്ഷണങ്ങളാണ്.

ബോക്കോ ഹറം എന്ന ഭീകരസംഘടന 276 പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോയ സ്കൂളിലെ പെണ്കുട്ടിയുടെ ഓര്മകള്പകര്ത്തുന്നവെയ്റ്റ്ങ് ഫോര്ഹസ്സന’, രണ്ടാംലോക മഹായുദ്ധ കാലത്ത് വാര്സോ നഗരത്തെ നാസി അധിനിവേശത്തില്നിന്ന് മോചിപ്പിക്കാനുള്ള 63 ദിവസത്തെ ശ്രമങ്ങള്കുട്ടികളുടെ കാഴ്ചപ്പാടില്അവതരിപ്പിക്കുന്നബ്രേവ് ബഞ്ച്’, ബംഗ്ളാദേശില്ഹിന്ദുക്കള്ക്ക് എതിരായ വംശഹത്യയില്നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലത്തെി  മുസ്ലിം സുഹൃത്തിനൊപ്പം ഉത്സവത്തില്പങ്കെടുക്കുന്ന  പ്രൊബീറിന്െറ കഥ പറയുന്നസണ്ഓഫ് കാളിതുടങ്ങിയവയാണ് ഫിക്ഷന്വിഭാഗത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങള്‍.

No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...