Monday 19 June 2017

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തെ അറിയിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമം സിനിമയാണെന്ന തിരിച്ചറിവാണ് പലസ്തീനിയന്‍ സിനിമയിലേക്ക് കൂടുതല്‍ സ്ത്രീ സംവിധായകരെ ആകര്‍ഷിച്ചത്. പുരുഷാധിപത്യ സിനിമാലോകത്ത് കാണാന്‍ കഴിയാത്ത വ്യത്യസ്ഥമായ വീക്ഷണ കോണുകളിലൂടെ വസ്തുതകളെ സമീപിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീ കൂടുതല്‍ സ്വതന്ത്രയാണെന്നുള്ളത് പൊള്ളയായ വാദമാണ്. അതിന് ഉത്തമോദാഹരണമാണ് ഹോളിവുഡിലെ നാമമാത്രമായ സ്ത്രീ സാന്നിധ്യം. അഞ്ചു പതിറ്റാണ്ടിലേറെയായി യുദ്ധം നടക്കുന്ന പലസ്തീനിലെ സിനിമാ വ്യവസായത്തില്‍ 50 ശതമാവും സ്ത്രീ സംവിധായകരാണ്.

കൃത്യമായ രാജ്യാതിര്‍ത്തി ഇല്ലാത്തതിനാല്‍ പലസ്തീന്‍ എന്ന ത് ഇന്നൊരു  ദേശീയ സ്വത്വത്തെക്കാള്‍  സാംസ്‌കാരിക സ്വത്വമാണ്. പലസ്തീനിയന്‍ പുതുതലമുറ സ്വന്തം രാജ്യത്തും വിദേശ രാജ്യങ്ങളിലും അഭയാര്‍ഥികളായാണ് ജീവിക്കുത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിപ്പോയ ജനങ്ങളെ ഒരുമിപ്പിക്കുന്നത് പലസ്തീന്‍ എ വികാരമാണ്. സാമ്രാജ്യത്വ ശക്തികള്‍ മറ്റു രാജ്യങ്ങളില്‍ കോളനികള്‍ സ്ഥാപിച്ചതുപോലെയാണ് പാശ്ചാത്യരായ ജൂതര്‍ പലസ്തീന്‍ പിടിച്ചടക്കിയത്. തോക്കുകളെയും മിസൈലുകളെയും പേടിക്കാതെ മനുഷ്യന് ഉറങ്ങാന്‍ കഴിയു ഒരു ലോകമാണുണ്ടാകേണ്ടത്.
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം മാത്രമല്ല അവരുടെ ചെറുത്തുനില്‍പ്പും തന്റെ സിനിമയില്‍ പ്രതിപാദിക്കുന്നു. സാമ്പത്തികവിജയം നല്‍കുന്ന സിനിമയെക്കാള്‍ സാധാരണ മനുഷ്യരുടെ ജീവിതം പറയുന്ന  സിനിമ ചെയ്യാനാണ് ആഗ്രഹം. പലസ്തീന്‍ സിനിമകള്‍ ഇസ്രായേലി പ്രേക്ഷകര്‍ കാണേണ്ടത് ആവശ്യമാണ്, എങ്കില്‍ മാത്രമേ പലസ്തീന്‍ ജനതയോടുള്ള അവരുടെ സമീപനത്തില്‍ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കൂ. '3000 നൈറ്റ്' എന്ന ഫിക്ഷന്‍ സിനിമ തന്റെ ഡോക്യുമെന്ററികളുടെ തുടര്‍ച്ചയാണ്. ഫിക്ഷന്റെ സര്‍ഗപരമായ സാധ്യതകള്‍ പരീക്ഷിക്കാനാണ് '3000 നൈറ്റ്' ഒരു ഫീച്ചര്‍ ഫിലിമായി ചിത്രീകരിച്ചത്. നിഷ്ഠൂരമായ യാഥാര്‍ഥ്യങ്ങള്‍ കാവ്യാത്മക ശൈലിയിലാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡോക്യുമെന്ററി സംവിധായിക എന്ന നിലയിലുള്ള തന്റെ അനുഭവ പരിജ്ഞാനം ഈ ചിത്രത്തിന്റെ ഗവേഷണ ജോലികളില്‍ ഏറെ സഹായകമായി.

ലോകത്തിലെ ഏറ്റവും വലിയ തുറസ്സായ ജയിലാണ് ഗാസ. ഇസ്രായല്‍ അധിനിവേശ പലസ്തീനെ ഉപമിക്കാന്‍ ജയിലിനോളം മികച്ച ഉദാഹരണമില്ല. സ്വന്തം രാജ്യത്ത് ഇസ്രായലി അടിമയായി ജീവിക്കുന്നവരാണ് പലസ്തീനികള്‍. അടിച്ചമര്‍ത്തലുകള്‍ക്ക് ലോകത്ത് എവിടെയും ഒരേ ഭാഷയാണ്. പലസ്തീനിനോടുള്ള ലോകജനതയുടെ കാഴ്ചപ്പാടില്‍ വ്യത്യാസം വരുത്തുവാന്‍ ചലച്ചിത്രങ്ങളും ചലച്ചിത്രമേളകളും ഏറെ സഹായകമായെ് അവര്‍ പറഞ്ഞു.

പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ച് ഫിലിം മേക്കേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗത്തില്‍ മായ് മസ്ത്രിയുടെ അഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

ഇന്ത്യന്‍ സിനിമ നിര്‍ജീവമാണ്: വിപിന്‍ വിജയ്

കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാകാതെ ഇന്ത്യന്‍ സിനിമ നിര്‍ജീവമായിരിക്കുന്നുവെന്ന്  സംവിധായകന്‍ വിപിന്‍ വിജയ് പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് നിള തിയേറ്ററില്‍ നടന്ന  ഇന്‍ കോൺവര്‍സേഷനില്‍ സിനിമാ നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഇപ്പോള്‍ ചിത്രീകരിക്കപ്പെടുന്നത് നോ ഫിക്ഷന്‍ സിനിമകളാണ്. പല കാലഘട്ടങ്ങളിലായി ലോകസിനിമയിലുണ്ടായ പരീക്ഷണങ്ങളും ചലനങ്ങളും ഇന്ത്യന്‍ സിനിമയില്‍ പ്രതിഫലിച്ചിട്ടില്ല. യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം സഞ്ചരിക്കുന്നതാവണം സിനിമ. ഇന്ത്യന്‍ ജനത ഒരേസമയം പുരോഗമനവാദികളും യാഥാസ്ഥിതികരുമാണ്. ഈ ചിന്താരീതിയുടെ പ്രതിഫലനം സിനിമയിലും കാണാം.
ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന സാംസ്‌കാരിക ജീര്‍ണതയുടെ ഫലമായാണ് ചിത്രങ്ങള്‍ നിരോധിക്കപ്പെടുന്നത്. നൂതനമായ ആശയസമ്പാദന രീതിയിലൂടെ മാത്രമേ രാഷ്ട്രീയ സെന്‍സര്‍ഷിപ്പുകളെ പ്രതിരോധിക്കാന്‍ സാധിക്കൂ.

ഇന്ത്യയിലെ മറ്റേതൊരു സാങ്കേതികവിദ്യയെപ്പോലെയും കൊളോണിയല്‍ ഇറക്കുമതിയാണ് സിനിമ. ഡിജിറ്റല്‍ ടെക്‌നോളജിയുടെ കാലത്ത് ഷൂട്ട് ചെയ്യാതെ തന്നെ സിനിമയെടുക്കാം എന്ന  സ്ഥിതിയാണ്. ദൃശ്യങ്ങളുടെ അതിപ്രസരിപ്പാണ് ഡജിറ്റല്‍ യുഗത്തിലെ സിനിമ. സാങ്കേതികവിദ്യയല്ല സിനിമയെ നിയന്ത്രിക്കപ്പെടേണ്ടത്. സിനിമയെക്കാളെറെ പ്രേക്ഷകന്‍ അതിന്റെ സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നല്‍കുന്ന  ഒരു സംസ്‌കാരമാണ് ഡിജിറ്റല്‍ യുഗം വളര്‍ത്തിയെടുത്തിരിക്കുത്. ഫിലിം സ്‌കൂളുകള്‍ പോളിടെക്‌നിക്കുകളായി ചുരുക്കപ്പെട്ടി രിക്കുന്നു . സിനിമയല്ല, അതിലെ ടെക്‌നോളജി മാത്രമാണ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പഠിപ്പിക്കുന്നത്. സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും കൊല്‍ക്കത്ത നഗരവും തന്റെ സിനിമാ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെും അദ്ദേഹം പറഞ്ഞു.

ചലച്ചിത്രമേളയുടെ ജൂറി അംഗം കൂടിയായ വിപിന്‍ വിജയുടെ എട്ട് സിനിമകളാണ് ഫിലിം മേക്കേഴ്‌സ് ഇന്‍ ഫോക്കസ് എന്ന വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

വിം വെന്റേഴ്‌സിന്റെ 'റൂം നമ്പര്‍ 666' ഇന്ന് പ്രദര്‍ശിപ്പിക്കും

1993 ലെ കാന്‍ ചലച്ചിത്രമേളയുടെ സമയത്ത് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്ന് 'റൂം നമ്പര്‍ 666' ല്‍ വിം വെന്റേഴ്‌സിന്റെ ആവശ്യപ്രകാരം ഒത്തുകൂടിയ സംവിധായകരോട് കാമറയുടെ കണ്ണുകള്‍ തുറുന്നു വെച്ച് സിനിമയുടെ ഭാവി എന്താകുമെന്ന് ചോദിക്കുകയും അതിന് അവര്‍ നല്‍കുന്ന ഉത്തരങ്ങളുമാണ് ഇന്ന് ചലച്ചിത്രാചാര്യനെ ആദരിക്കുന്ന  വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന വിം വെന്റേഴ്‌സിന്റെ 'റൂം നമ്പര്‍ 666' എ ചിത്രം.
 ലാറ്റിന്‍ അമേരിക്കയില്‍ നിുള്ള ആറ്  അനിമേഷന്‍ ചിത്രങ്ങള്‍ ഇുണ്ട്. ഗൈഡാ, ബൊഗോ' മി കഫ്ക, ബ്ലാക്ക് ഡോള്‍, ദ സാഡ്  ഹവുസ്, ഫ്‌ളക്‌സോസ്, നൈറ്റ്  എന്നീ അനിമേഷന്‍ സിനിമകളാണ് ലാറ്റിനമേരിക്കയില്‍ നി് പ്രദര്‍ശനത്തിനുള്ളത്. ലാറ്റിനമേരിക്കന്‍ ജീവിതങ്ങളുടെ വ്യത്യസ്തകള്‍ അനിമേറ്റ് ചെയ്യുന്ന ഈ വിഭാഗം ഇന്നത്തെ പ്രധാന ആകര്‍ഷണമാണ്.

സംഭാഷണങ്ങള്‍ ഇല്ലാതെ ദൃശ്യങ്ങളിലൂടെ കഥ പറയു 'ദ ലോസ്റ്റ് ബോട്ട് ' എന്ന  ചിത്രം അനിമേഷന്‍ വിഭാഗത്തിലാണ് മത്സരിക്കുന്നത്. മനുഷ്യരും റോബോട്ടുകളും സഹവര്‍ത്തിക്കുന്ന വിദൂരഭാവി പശ്ചാത്തലമാക്കിയ ചിത്രം വിഡ്ഡിയായ ഒരു കൊച്ചു റോബോട്ടിന്റെ സാഹസികാന്വേഷണങ്ങളാണ് പറയുന്നത്. ഷോര്‍ട് ഫിക്ഷന്‍, ഷോര്‍ട് ഡോക്യുമെന്ററി, ലോങ്ങ് ഡോക്യുമെന്ററി വിഭാഗങ്ങളില്‍ എട്ട് ചിത്രങ്ങള്‍ മത്സരത്തിനുണ്ട്.

ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പലസ്തീനിയന്‍ സംവിധായിക മയി മസ്രിയുടെ ചില്‍ഡ്രന്‍ ഓഫ് ഷെറ്റീല, മലയാളി സംവിധായകന്‍ വിപിന്‍ വിജയ് യുടെ 'ബ്രോക്കൺ  ഗ്ലാസ്' ടോ ഫിലും, ഹവാമഹല്‍' എന്നീ ചിത്രങ്ങളുണ്ടായിരിക്കും. അന്തര്‍ദേശിയ വിഭാഗത്തില്‍ ഏഴ് സിനിമകളും ഇന്ന് പ്രദര്‍ശിപ്പിക്കും. ഉച്ചക്ക് രണ്ടു മണിക്ക് നിളാ തീയേറ്ററില്‍ ഡോക്യുമെന്ററി സംവിധാനത്തെ ക്കുറിച്ചുള്ള ആസ്‌ട്രേലിയന്‍ സംവിധായകന്‍ ആന്‍ഡ്രൂ വയല്‍ നയിക്കുന്ന ക്ലാസ് ഉണ്ടാകും. മേളയുടെ സമാപന സമ്മേളനം കൈരളി തിയേറ്ററില്‍ വൈകുന്നേരം  ആറു മണിക്ക്.

യുവത്വത്തിന്റെ മേളയ്ക്ക് ഇന്ന് തിരശ്ശീലവീഴും

യുവജനങ്ങളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇ് തിരശ്ശീലവീഴും. സാംസ്‌കാരിക വൈവിധ്യങ്ങളുടെ ദൃശ്യാനുഭവങ്ങള്‍ യുവതലമുറയുടെ കാഴ്ചാനുഭവത്തില്‍ പുതിയ ഭാവമണ്ഡലങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ ചിത്രങ്ങളായിരുന്നു മേളയുടെ സവിശേഷത.

വൈകിട്ട് ആറിന് കൈരളി തിയറ്ററില്‍ നടക്കുന്ന  സമാപനചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായിരിക്കും. ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആണ് മുഖ്യാതിഥി. ചലച്ചിത്രസംവിധായകന്‍ കെ.പി കുമാരനെ ചടങ്ങില്‍ ആദരിക്കും. കോര്‍പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാംസ്‌കാരിക വകുപ്പ് സെക്ര'റി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്ര'റി മഹേഷ് പഞ്ചു എന്നിവര്‍ സന്നിഹിതരായിരിക്കും. ചടങ്ങില്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.

ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ലോങ്ങ് ഡോക്യുമെന്ററി, മികച്ച ഷോര്‍ട്ട്  ഡോക്യുമെന്ററി എന്നിവയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുത്. 40 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ളവ ലോങ്ങ് ഡോക്യൂമെന്ററിയും അതില്‍ കുറഞ്ഞവ ഷോര്‍ട്ട് വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോങ്ങ് ഡോക്യൂമെന്ററിക്ക് ഒരു ലക്ഷം രൂപയും ഷോര്‍ട്ട് ഡോക്യൂമെന്ററിക്ക് 50,000 രൂപയുമാണ് സമ്മാനം. മികച്ച ഒന്നാമത്തെ ഹ്രസ്വ ചിത്രത്തിന് 50,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 25,000  രൂപയുമാണ് സമ്മാനമായി ലഭിക്കുക. മികച്ച അനിമേഷന്‍ ചിത്രത്തിന് 25,000  രൂപയും ക്യാമ്പസ് ഷോര്‍ട്ട് ഫിക്ഷന് 20,000 രൂപയും ലഭിക്കും. പ്രശസ്ത ഛായാഗ്രാഹകന്‍ നവ്‌റോസ് കോട്രാക്ടര്‍ സംഭാവന ചെയ്യുന്ന മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരവും പട്ടികയിലുണ്ട്. 15,000 രൂപയാണ് സമ്മാനത്തുക. സമാപനച്ചടങ്ങിനു ശേഷം അവാര്‍ഡ് നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ജൂ 16 മുതല്‍  20 വരെ കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി നട മേളയില്‍ വിവിധ ഭാഗങ്ങളിലായി 210 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മേളയില്‍ ഉദ്ഘാടന ചിത്രങ്ങളായി അമേരിക്കന്‍ ഡോക്യുമെന്ററി 'ലൈഫ്, ആനിമേറ്റഡും' ബംഗാളി ഹ്രസ്വചിത്രമായ 'സഖിസോണ'യും പ്രദര്‍ശിപ്പിച്ചു. മത്സരവിഭാഗത്തില്‍ അനിമേഷന്‍, ക്യാമ്പസ് ഫിലിം, ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായി 77 ചിത്രങ്ങളുണ്ടായിരുന്നു

ചലച്ചിത്രാചാര്യനെ ആദരിക്കുന്ന വിഭാഗത്തില്‍ പ്രമുഖ ജര്‍മന്‍ സംവിധായകന്‍ വിം വെന്‍ഡേഴ്‌സിന്റെ ചിത്രങ്ങള്‍ ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പലസ്തീനിയന്‍ സംവിധായിക മയി മസ്രി,  വിപിന്‍ വിജയ് എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. മലയാളത്തിലെ സമാന്തര സിനിമക്ക് ശക്തമായ അടിത്തറ പാകിയ കെ.ജി. ജോര്‍ജിന്റെ ജീവിതം ചിത്രീകരിച്ച '81/2 ഇന്റര്‍ ക'്‌സ്: ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ.ജി. ജോര്‍ജ് എ ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനം നടന്നു. പ്രശസ്ത ചലച്ചിത്രകരനായ അന്തരിച്ച ചലം ബെൂര്‍ക്കറിനെ സംവിധായകനായ ആര്‍.പി. അമുദന്‍ അനുസ്മരിച്ചു. ചലം ബൂര്‍ക്കറുടെ പ്രശസ്ത ചിത്രമായ ചില്‍ഡ്രന്‍ ഓഫ് മിനി ജപ്പാനും പ്രദര്‍ശിപ്പിച്ചു.

പ്രശസ്ത കലാനിരൂപകനും തിരക്കഥാകൃത്തുമായ ജോ ബര്‍ഗര്‍ക്കും മേള സ്മരണാഞ്ജലി അര്‍പ്പിച്ചു. ഛായാഗ്രാഹകന്‍ രഞ്ജന്‍ പാലിതിന്റെ ഛായാഗ്രഹണ ശില്‍പശാലയും ഓസ്‌ട്രേലിയന്‍ സംവിധായകന്‍ ആന്‍ട്രൂ വെയിലിന്റെ ഡോക്യുമെന്ററി നിര്‍മാണത്തെക്കുറിച്ചുള്ള സെമിനാറും ഉണ്ടായിരുു.
ശബ്ദത്തിലൂടെ മാത്രം സംവദിക്കുന്ന  സൗണ്ട്‌ഫൈല്‍സ് ആയിരുന്നു മേളയുടെ മറ്റൊരു ആകര്‍ഷണം. പ്രവാസി മലയാളികളുടെ ജീവിതം പകര്‍ത്തിയ മൈഗ്രന്റ് ബോഡീസ്, നേറ്റീവ് ഹാര്‍ട്ട്സ്, വിയ ഹ്രസ്വ ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ സിനിമകള്‍ ഉള്‍പ്പെടു വിയ ഷോര്‍ട്ട്സ്, ലാറ്റിനമേരിക്കന്‍ അനിമേഷന്‍ ചിത്രങ്ങള്‍ എീ വിഭാഗങ്ങള്‍ പ്രത്യേക ശ്രദ്ധ നേടി.

ഇന്‍ കോവര്‍സേഷന്‍, മീറ്റ് ദി പ്രസ്സ്, ഫെയ് ടു ഫെയ്‌സ് എീ പരിപാടികള്‍ മേളയോടനുബന്ധിച്ച് നടു. അസിമ മ്യൂസിക് ബാന്‍ഡ്, പിണി ഗായിക പുഷ്പവതിയുടെ സംഗീത സന്ധ്യ ആസ്വാദകര്‍ക്ക് ഓര്‍മയില്‍ സൂക്ഷിക്കാവു അനുഭവമായി മാറി. ശ്രീമതി അനുജ ഘോസാല്‍ക്കറിന്റെ ഡോക്യുമെന്ററി തിയറ്റര്‍ പെര്‍ഫോമന്‍സ് എന്നിവ മേളയുടെ ഭാഗമായി നടന്നു.

പ്രശസ്ത സംവിധായികയും പ്രൊഡ്യൂസറുമായ റിതു സരിന്‍, മലയാളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, പ്രോഗ്രാമറും ഫെസ്റ്റിവെല്‍ കോര്‍ഡിനേറ്ററുമായ കാര്‍ലോ ലോസ്ച് എന്നിവര്‍ കഥാവിഭാഗം ജൂറിയും ഓസ്‌ട്രേലിയന്‍ സംവിധായകനായ ആന്‍ഡ്രൂ വെയല്‍, ഡോക്യുമെന്ററി സംവിധായികയായ റെജുല ഷാ, മലയാളി സംവിധായകന്‍ വിപിന്‍ വിജയ് എന്നിവരുമാണ് ഡോക്യുമെന്ററി വിഭാഗം ജൂറി അംഗങ്ങള്‍.

JUNE 19TH PHOTOS


















Sunday 18 June 2017

ആശയങ്ങള്‍ പങ്കുവെയ്ക്കാവുന്ന ശക്തമായ മാധ്യമമാണ് സിനിമ: സുപ്രിയോ സെന്‍

ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാവുന്ന ഏറ്റവും ശക്തമായ മാധ്യമമാണ് സിനിമയെന്ന്  ഔവര്‍ ഗ്രാന്റ്‌പേരന്റ്‌സ് ഹോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുപ്രിയോ സെന്‍ അഭിപ്രായപ്പെട്ടു. പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ച് നടത്തിയ ഓപ്പൺ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനം കുടുംബന്ധങ്ങളില്‍ വരുത്തുന്ന വൈകാരികവും ദേശീയവുമായ പ്രശ്‌നങ്ങളാണ് തന്റെ സിനിമയിലൂടെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അരികുവത്കരിക്കപ്പെടുന്ന  ആദിവാസി ദളിത് ജീവിതങ്ങളും സമൂഹം നിസ്സാരവത്കരിച്ചു കാണുന്ന  അവരുടെ മരണവുമാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്ന് കുടചൂടുന്നവര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജയ്കുമാര്‍ മലപ്പുറത്തട്ടില്‍. നമ്മുടെയെല്ലാം തീന്‍മേശയിലേക്കെത്തുന്ന ഉപ്പ് നമുക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ അതിനു പിന്നില്‍ പണിയെടുത്ത് വിയര്‍പ്പൊഴുക്കുന്ന തൊഴിലാളികളെ നാം ശ്രദ്ധിക്കാറില്ലെന്നും  അത്തരത്തില്‍ ജോലിചെയ്യുന്ന  മൂന്ന് ഉപ്പുതൊഴിലാളികളുടെ ജീവിതം സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് താന്‍ ശ്രമിച്ചതെന്നും സര്‍വേ നമ്പര്‍ സീറോയുടെ സംവിധായിക പ്രിയ തൂവശ്ശേരി അഭിപ്രായപ്പെട്ടു. '1984 വെന്‍ ദി സൺ ഡിഡിന്റ് റൈസി'ന്റെ സംവിധായിക റ്റീന കൗറും പങ്കെടുത്തു.

ആശയവിനിമയത്തിന് സമയദൈര്‍ഘ്യം പ്രശ്‌നമല്ല

കുറഞ്ഞ സമയത്തിനുള്ളില്‍ പോലും ഒരാശയം വിനിമയം ചെയ്യാന്‍ ഹ്രസ്വചിത്രങ്ങള്‍ക്ക് കഴിയുമെന്ന്   ഡ്രോപ് എന്ന  ചിത്രത്തിന്റെ സംവിധായിക അപര്‍ണ്ണ എം.ജി. പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ച് നടന്ന  പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു  അവര്‍. ഒരുനിമിഷം മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം താന്‍ നിര്‍മിച്ചിട്ടുണ്ടെന്നും  ഹ്രസ്വചിത്ര സംവിധായിക എന്നറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുതെന്നും  പറഞ്ഞ അവര്‍ ഫീച്ചര്‍ ഫിലിമുകള്‍ തന്റെ തട്ടകമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഭിന്നലിംഗക്കാരെക്കുറിച്ചുള്ള ഭയവും പിന്നീട് അവരെപ്പറ്റി കൂടുതല്‍ അറിഞ്ഞപ്പോള്‍ ഉണ്ടായ അനുഭാവവും തേടല്‍ എന്ന  ചിത്രത്തിന്റെ സംവിധായകനായ മോനച്ചന്‍ പങ്കുവച്ചു. സിനിമ എന്ന കലയോടുള്ള അഭിനിവേശമാണ് ഒരു ഭിന്നശേഷിക്കാരനായിട്ടും സംവിധായകനാവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്  വീല്‍സ് ടു റീല്‍സ് എ ചിത്രത്തിന്റെ സംവിധായകന്‍ ഡോ. സിജു വിജയന്‍ അഭിപ്രായപ്പെട്ടു.

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...