Thursday, 15 June 2017

അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹ്രസ്വചലച്ചിത്രമേള: ‘ലൈഫ്, ആനിമേറ്റഡും ‘സഖിസോണ’യും ഉദ്ഘാടന ചിത്രങ്ങള്‍

തിരുവനന്തപുരം: പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയില്ഉദ്ഘാടന ചിത്രങ്ങളായി അമേരിക്കന്ഡോക്യുമെന്ററി  ‘ലൈഫ്, ആനിമേറ്റഡുംബംഗാളി ഹ്രസ്വചിത്രമായസഖിസോണയും പ്രദര്ശിപ്പിക്കും.


പത്രപ്രവര്ത്തകനായ റോണ്സസ്കിന്ദ് ഓട്ടിസം ബാധിച്ച മകനെക്കുറിച്ച് എഴുതിയ പുസ്തകത്തെ ആസ്പദമാക്കി റോജര്റോസ് വില്യംസ് സംവിധാനംചെയ്തലൈഫ്, ആനിമേറ്റഡിന് മികച്ച ഡോക്യമെന്ററിക്കുള്ള ഓസ്കര്നോമിനേഷന്ലഭിച്ചിരുന്നു. വായാടിയും ഊര്ജസ്വലനുമായ ഓവന്സസ്കിന്ദ് മൂന്നാംവയസ്സില്ഓട്ടിസത്തിനു കീഴ്പ്പെടുകയാണ്. സംസാരശേഷിയില്ലാതെ പോയ അവന്കുടുംബവുമായി ആശയവിനിമയത്തിന് ഒരു മാര്ഗം കണ്ടത്തെുന്നു. ഡിസ്നി ആനിമേഷന്സിനിമകളിലൂടെ അവന്ലോകത്തെ അറിയുന്നു. പ്രായപൂര്ത്തിയാവുമ്പോള്ജീവിതത്തിന്െറ വെല്ലുവിളികളെ നേരിടാന്‍, സ്വയംപര്യാപ്തത നേടാന് മാര്ഗം ഓവനെ എങ്ങനെ സഹായിക്കുന്നുവെന്ന് പ്രചോദനാത്മകമായ ചിത്രം കാട്ടിത്തരുന്നു. വിവിധ ചലച്ചിത്രമേളകളിലായി 25 ഓളം അവാര്ഡുകള്വാരിക്കൂട്ടിയിട്ടുണ്ട് 91 മിനിറ്റ് ദൈര്ഘ്യമുള്ള ചിത്രം.

റോട്ടര്ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്മികച്ച ഹ്രസ്വചിത്രത്തിനുള്ള ടൈഗര്പുരസ്കാരം നേടിയസഖിസോണപ്രാന്തിക് ബസുവാണ് സംവിധാനംചെയ്തിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഒരു ഗ്രാമത്തില്നിന്ന് കാമുകനോടൊത്ത് ഒളിച്ചോടുന്ന സഖിസോണ കാടിനരികിലെ ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിലാണ് ചെന്നത്തെുന്നത്. ഒരു ദിവസം ചുള്ളിക്കമ്പു പെറുക്കാന്‍  കാട്ടിലേക്കു പോയപ്പോള്കാടിന്െറ നിഗൂഢതകള്ഒരു മരം അവളോട് വെളിപ്പെടുത്തുന്നു. മനുഷ്യരെ മൃഗങ്ങളാക്കുന്ന മാന്ത്രികരുടെയും ആത്മാക്കളുടെയും മായാദര്ശനം അവള്ക്കു മുന്നില്ഉണ്ടാവുന്നു. മിത്തും യാഥാര്ഥ്യവും എങ്ങനെ സഹവര്ത്തിക്കുന്നുവെന്ന് കാണിക്കുന്ന 26 മിനിറ്റ് ദൈര്ഘ്യമുള്ള ചിത്രത്തില്സ്ത്രീവിമോചന ആശയങ്ങളുടെ ശക്തമായ അടിയൊഴുക്കുണ്ട്.


No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...