Friday, 16 June 2017

സൗണ്ട്ഫൈൽസ്: ശബ്ദവിന്യാസത്തിലെ സ്ത്രീ സാന്നിധ്യം

തിരുവനന്തപുരം: പത്താമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിലെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് ‘സൗണ്ട്ഫൈൽസ് ’. കേൾക്കുക എന്ന പ്രവൃത്തിയിൽ   പുതിയൊരു സർഗാത്മക പരീക്ഷണമാണ് സൗണ്ട്ഫൈൽസ് മുന്നോട്ടുവെക്കുന്നത്. കലാകാരന്മാരും ചലച്ചിത്രകാരന്മാരും റേഡിയോ പ്രാക്ടീഷണര്മാരും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ഈ പരീക്ഷണ സംരംഭം ഉരുത്തിരിഞ്ഞുവന്നത്. ശബ്ദവിന്യാസത്തിലൂടെ കഥ പറയുന്നു ഈ വിഭാഗം.
ദൃശ്യശ്രാവ്യ മാധ്യമങ്ങളിൽ  പ്രവർത്തിക്കുന്ന സ്ത്രീകളുടെ കാഴ്ചപ്പാടുകളും നിലപാടുകളും ഉയര്ത്തിപ്പിടിക്കുന്ന ആഗോള സംഘടനയായ ഐ.എ.ഡബ്ള്യൂ.ആര്.ടി( ഇന്റർനാഷണൽ അസോസിയേഷൻ  ഓഫ് വിമൻ  ഇൻ റേഡിയോ ആന്റ് ടെലിവിഷൻ ) സംഘടിപ്പിച്ച് ഏഷ്യന് വിമന്സ് ഫെസ്റ്റിവലിലാണ് ആദ്യമായി സൗണ്ട് ഫൈല്സ് അവതരിപ്പിച്ചത്. വനിതാ സംവിധായികമാരായ സാമിന മിശ്ര, ഇറം ഖുഫ്റാന് എന്നിവരാണ് ക്യുറേറ്റർമാർ . ബെര്ലിന്, സാർക്ക് ചലച്ചിത്രമേളകളില് ഇറമിന്െറ ചിത്രങ്ങള് പ്രദർശിപ്പിച്ചിട്ടുണ്ട്. മികച്ച ഹ്രസ്വചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഇവർ നേടിയിട്ടുണ്ട്.
അരമണിക്കൂർ  വീതമുള്ള രണ്ടു സെഷനുകളായിട്ടാണ് സൗണ്ട്ഫൈല്സ് അവതരിപ്പിക്കുന്നത്. ഏഴുമിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഓരോന്നും ഓരോ കഥയാണ് ശബ്ദത്തിലൂടെ പറയുന്നത്. പ്രഗല്ഭരായ കലാകാരന്മാര് ഓരോന്നിനും ശബ്ദം നല്കും.

No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...